
ആസാദ് എന്‍ജിനീയറിംഗിന്റെ ഇനീഷ്യല്‍ പബ്ലിക് ഓഫര്‍ (ഐപിഒ) ഡിസംബര്‍ 20ന് തുടങ്ങും. 22 വരെയാണ് ഈ ഐപിഒ സബ്‌സ്‌ക്രൈബ് ചെയ്യാവുന്നത്. 499-524 രൂപയാണ് ഇഷ്യു വില. രണ്ട് രൂപ മുഖവിലയുള്ള 28 ഓഹരികള്‍ ഉള്‍പ്പെട്ടതാണ് ഒരു ലോട്ട്.
ഐപിഒ വഴി 740 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. 240കോടി രൂപയാണ് പുതിയ ഓഹരികളുടെ വില്‍പ്പന വഴി സമാഹരിക്കുന്നത്. ഇതിന് പുറമെ ഓഫര്‍ ഫോര്‍ സെയില്‍ (ഒ എഫ് എസ്) വഴി 500 കോടി രൂപയും സമാഹരിക്കും.
ഒ എഫ് എസ് വഴി ഓഹരിയുടമകളുടെയും പ്രൊമോട്ടര്‍മാരുടെയും കൈവശമുള്ള ഓഹരികളാണ് വിറ്റഴിക്കുന്നത്.
ഐപിഒയുടെ 50 ശതമാനം നിക്ഷേപക സ്ഥാപനങ്ങള്‍ക്കും 15 ശതമാനം ഉയര്‍ന്ന ആസ്‌തിയുള്ള വ്യക്തികള്‍ക്കും 35 ശതമാനം ചില്ലറ നിക്ഷേപകര്‍ക്കും സംവരണം ചെയ്‌തിരിക്കുന്നു.