വജ്ര ഇറക്കുമതി താൽക്കാലികമായി നിർത്തുന്നുനോമുറ ഇന്ത്യന്‍ വിപണിയെ അപ്‌ഗ്രേഡ്‌ ചെയ്‌തുഇന്ത്യയുടെ കറണ്ട് അക്കൗണ്ട് കമ്മിയിൽ വർധനജിഎസ്ടി കൗൺസിൽ യോഗം 7ന്ഇന്ത്യയുടെ വളർച്ച നിരക്ക് നിലനിർത്തി എസ് ആൻഡ് പി

പുതിയ ഫണ്ട് ഓഫറുകളുമായി ആക്സിസ് മ്യൂച്വൽ ഫണ്ട്

മുംബൈ: വെള്ളിയുടെ ആഭ്യന്തര വില ആവർത്തിക്കുന്ന ഓപ്പൺ എൻഡ് സ്‌കീമായ ആക്‌സിസ് സിൽവർ ഇടിഎഫും. ആക്‌സിസ് സിൽവർ ഇടിഎഫിന്റെ യൂണിറ്റുകളിൽ നിക്ഷേപിക്കുന്ന ഓപ്പൺ എൻഡ് ഫണ്ടായ ആക്‌സിസ് സിൽവർ ഫണ്ട് ഓഫ് ഫണ്ടും അവതരിപ്പിച്ച് ആക്‌സിസ് മ്യൂച്വൽ ഫണ്ട്സ്. രണ്ട് എൻഎഫ്ഒകളും സെപ്‌റ്റംബർ 15 വരെ സബ്‌സ്‌ക്രിപ്‌ഷനായി തുറന്നിരിക്കും.

കൂടാതെ ഈ രണ്ട് ഫണ്ടുകളും എൽബിഎംഎ സിൽവർ ഡെയ്‌ലി സ്‌പോട്ട് എഎം ഫിക്സിംഗ് വിലയ്‌ക്കെതിരെ ബെഞ്ച്മാർക്ക് ചെയ്യപ്പെടും. കമ്മോഡിറ്റീസ് ഫണ്ട് മാനേജരായ പ്രതീക് ടിബ്രേവാൾ ആക്‌സിസ് സിൽവർ ഇടിഎഫ് കൈകാര്യം ചെയ്യും. ഇതിനായുള്ള ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 500 രൂപയാണ്.

അതേസമയം ഫണ്ട് മാനേജരായ ആദിത്യ പഗാരിയയാണ് ഫിക്‌സഡ് ഇൻകം, ആക്‌സിസ് സിൽവർ എഫ്‌ഒഎഫ് കൈകാര്യം ചെയ്യുന്നത്. ഈ ഫണ്ടിനായുള്ള ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 5,000 രൂപയാണ്. കൂടാതെ ഡീമാറ്റ് അക്കൗണ്ട് ഇല്ലാത്ത നിക്ഷേപകർക്കും സിൽവർ എഫ്ഒഎഫിൽ (ഫണ്ട് ഓഫ് ഫണ്ട്) നിക്ഷേപാം നടത്താം.

X
Top