ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ആക്സിസ് ബാങ്ക് വീണ്ടും മാക്സ് ഇൻഷുറൻസില്‍ നിക്ഷേപിക്കും

മാക്‌സ് ലൈഫിലേക്ക് ആക്‌സിസ് ബാങ്ക് കൂടുതൽ മൂലധനം നിക്ഷേപിക്കുന്നതിന് ഇൻഷുറൻസ് റഗുലേറ്ററായ ഐആർഡിഎഐ അംഗീകാരം നൽകി. ഇതോടെ മാക്സ് ലൈഫിലെ ഓഹരി 9.99 ശതമാനത്തിൽ നിന്ന് 16.2 ശതമാനമായി ഉയർത്തുമെന്ന് ആക്‌സിസ് ബാങ്ക് അറിയിച്ചു.

മാക്‌സ് ലൈഫിന്റെ 14,25,79,161 ഇക്വിറ്റി ഷെയറുകൾ ആക്‌സിസ് ബാങ്ക് 1,612 കോടി രൂപയ്ക്ക് വാങ്ങുമെന്നത് നേരത്തെ സജീവ ചർച്ചയായിരുന്നു. ഈ പുതിയ നീക്കം മാക്‌സ് ലൈഫിന്റെ വളർച്ച കൂട്ടാൻ സഹായിക്കും.

മാക്‌സ് ലൈഫിലേക്ക് ആക്‌സിസ് ബാങ്ക് മൂലധനം നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട് മാക്‌സ് ലൈഫിന്റെ ഓഹരി ഉടമ്പടിയിൽ നിർദ്ദേശിച്ചിരിക്കുന്ന മാറ്റത്തിന് പിഎഫ്ആർഡിഎയും ഇതിനകം അംഗീകാരം നൽകിയിട്ടുണ്ട്.

കമ്പനികൾ തമ്മിലുള്ള കിടമത്സരങ്ങൾ നിയന്ത്രിക്കുന്ന ബോഡിയായ കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയും ഈ നീക്കത്തിന് അംഗീകാരം നൽകിയിട്ടുണ്ട്.

X
Top