വെല്ലുവിളി ഉയര്‍ത്തി നാണയപ്പെരുപ്പംപശ്ചിമേഷ്യൻ സംഘർഷത്തിൽ തളർന്ന് ടൂറിസം മേഖലഇന്ത്യയുടെ ജിഡിപി വളർച്ച കുറയുമെന്ന് മൂഡീസ്കയറ്റുമതിയില്‍ 863 ബില്യണ്‍ ഡോളറിന്റെ ചരിത്രക്കുതിപ്പ്പെട്രോൾ, ഡീസൽ വില 2 ദിവസത്തിനുള്ളിൽ കൂട്ടിയേക്കും; 5 മുതൽ 10 രൂപ വരെ വർധിക്കാൻ സാധ്യത

ഒരാഴ്ചയ്ക്കിടെ രണ്ടാമതും നിരക്ക് ഉയർത്തി ആക്‌സിസ് ബാങ്ക്

സ്വകാര്യ മേഖലയിലെ വായ്പാദാതാവായ ആക്‌സിസ് ബാങ്ക് 2 കോടി രൂപയോ അതിനു മുകളിലോ ഉള്ള വലിയ നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തി. പുതുക്കിയ നിരക്കുകൾ 2022 സെപ്റ്റംബർ 26 മുതൽ പ്രാബല്യത്തിൽ വരും.

പരിഷ്‌ക്കരണത്തെത്തുടർന്ന്, 2 കോടിയുടെയും 5 കോടിയുടെയും നിക്ഷേപങ്ങൾക്ക് ബാങ്ക് ഇപ്പോൾ 3.75% മുതൽ 6.90% വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. 50 കോടി മുതൽ 100 കോടി വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 4.65% മുതൽ 6.90% വരെ പലിശ ലഭിക്കും.

ആക്സിസ് ബാങ്ക് സ്ഥിര നിക്ഷേപ പലിശ നിരക്കുകൾ

ഏഴ് ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള, 2 കോടി മുതൽ 50 കോടി വരെയുള്ള നിക്ഷേപങ്ങൾക്ക് ആക്സിസ് ബാങ്ക് 3.75% മുതൽ 6.90% വരെ പലിശ വാഗ്ദാനം ചെയ്യുന്നു. 1 വർഷം മുതൽ 10 വർഷം വരെ കാലാവധി പൂർത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങൾക്ക്, പരമാവധി 6.90% പലിശ നിരക്ക് ബാങ്ക് നൽകും.

50 കോടി മുതൽ 100 കോടി വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ബാങ്ക് 4.65% മുതൽ 6.90% വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. 1 വർഷം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് ബാങ്ക് പരമാവധി 6.90% പലിശ നിരക്ക് വാഗ്ദാനം ചെയ്യും.

2 കോടി രൂപയോ അതിൽ കൂടുതലോ ഉള്ള എൻആർഇ നിക്ഷേപങ്ങളുടെ പലിശ നിരക്കും ആക്‌സിസ് ബാങ്ക് പരിഷ്‌കരിച്ചിട്ടുണ്ട്. 2 കോടി മുതൽ 100 കോടി രൂപ വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ബാങ്ക് 6.90% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.

1 വർഷം മുതൽ 3 വർഷം വരെ കാലാവധി പൂർത്തിയാകുന്ന 100 കോടിയും അതിനുമുകളിലും ഉള്ള നിക്ഷേപങ്ങൾക്ക് 6.90% പലിശയും 3 വർഷം മുതൽ 5 വർഷത്തിൽ താഴെ വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് ബാങ്ക് ഇപ്പോൾ പരമാവധി 7.30 പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.

സെപ്‌റ്റംബർ 20-നാണ് ആക്‌സിസ് ബാങ്ക് അവസാനമായി നിരക്ക് പരിഷ്‌കരിച്ചത്.

X
Top