സ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു17,000 കോടി രൂപ കടന്ന് ഇന്ത്യയുടെ കാപ്പി കയറ്റുമതിഇലക്ട്രോണിക്‌സ് കയറ്റുമതിയിൽ കുതിച്ച് ഇന്ത്യഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി കുതിക്കുന്നു; വന്‍ കിഴിവുകള്‍ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ കമ്പനികള്‍സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍

ഫെബ്രുവരിയില്‍ 25 ബേസിസ് പോയിന്റ് നിരക്ക് വര്‍ധന പ്രതീക്ഷിച്ച് ആക്‌സിസ് ബാങ്ക്

ന്യൂഡല്‍ഹി: വായ്പാ നിരക്ക് 25 ബേസിസ് പോയിന്റ് വര്‍ധിപ്പിക്കാന്‍ ഫെബ്രുവരിയില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തയ്യാറാകുമെന്ന് ആക്‌സിസ് ബാങ്ക്. അതിനുശേഷം നിരക്ക് വര്‍ധനവിന് താല്‍ക്കാലിക വിരാമമുണ്ടാകും. നിരക്ക് കുറയാനുള്ള സാധ്യതയൊന്നും കാണുന്നില്ല.

ദീര്‍ഘകാലാടിസ്ഥാനത്തില്‍, നിക്ഷേപ വളര്‍ച്ച എങ്ങനെ രൂപപ്പെടുന്നു എന്നതായിരിക്കും ബാങ്കുകളെ സംബന്ധിച്ച് പ്രധാനമെന്ന് ആക്സിസ് ബാങ്ക് ഗ്രൂപ്പ് എക്സിക്യൂട്ടീവും, മാര്‍ക്കറ്റ്സ് ആന്‍ഡ് ഹോള്‍സെയില്‍ ബാങ്കിംഗ് പ്രോഡക്ട്സ് മേധാവിയുമായ നീരജ് ഗംഭീര്‍ പറഞ്ഞു. വാണിജ്യ ബാങ്കുകള്‍ക്ക് ആര്‍ബിഐ നല്‍കുന്ന വായ്പയുടെ നിരക്കായ റിപ്പോ നിരക്കുമായി ഭവനവായ്പ നിരക്കുകള്‍ ബന്ധിപ്പിച്ചിട്ടുണ്ട്.

ഫെബ്രുവരിക്ക് ശേഷം നയങ്ങളില്‍ ആര്‍ബിഐ അയവ് വരുത്തുമെന്ന് ഐഡിഎഫ്സി എംഎഫിലെ ഫിക്സഡ് ഇന്‍കം ഹെഡ് സുയാഷ് ചൗധരി പ്രതീക്ഷിക്കുന്നു. ഫെഡ് റിസര്‍വിന്റെ നീക്കങ്ങള്‍ അതേസമയം അനിശ്ചിതത്വത്തിലാകും.

X
Top