സ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു17,000 കോടി രൂപ കടന്ന് ഇന്ത്യയുടെ കാപ്പി കയറ്റുമതിഇലക്ട്രോണിക്‌സ് കയറ്റുമതിയിൽ കുതിച്ച് ഇന്ത്യഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി കുതിക്കുന്നു; വന്‍ കിഴിവുകള്‍ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ കമ്പനികള്‍സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍

സിറ്റിബാങ്ക് ഇന്ത്യ ഉപഭോക്തൃ ബിസിനസ് സംയോജനം ഗുണം ചെയ്തു: ആക്‌സിസ് ബാങ്ക് എംഡി

ന്യൂഡല്‍ഹി: സിറ്റിബാങ്ക് ഇന്ത്യ കണ്‍സ്യൂമര്‍ ബിസിനസ് തങ്ങളുമായി യോജിച്ചെന്നും 3,200 ഓളം സിറ്റി ജീവനക്കാര്‍ ഇപ്പോള്‍ ബാങ്കിന്റെ ഭാഗമാണെന്നും ആക്‌സിസ് ബാങ്ക് മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ അമിതാഭ് ചൗധരി അറിയിച്ചു.

മാത്രമല്ല, സിറ്റിബാങ്ക് ഉപഭോക്തൃ അടിത്തറ മികച്ചതാണ്. അത് ബാങ്കിന് ഗുണം ചെയ്യും. ഉയര്‍ന്ന മൂല്യമുള്ള ഉപഭോക്താക്കളുമായുള്ള തങ്ങളുടെ ഇടപെടലുകള്‍ പരിവര്‍ത്തനം വിജയമായതിന്റെ സൂചനയാണ്.

സിറ്റി ബാങ്കിന്റെ ഉപഭോക്തൃ ബിസിനസ്സ് ഏറ്റെടുക്കല്‍ മാര്‍ച്ച് 1ന്, ആക്‌സിസ് ബാങ്ക് പൂര്‍ത്തീകരിച്ചിരുന്നു. 2022 മാര്‍ച്ചില്‍ പ്രഖ്യാപിച്ച ഈ ഇടപാടില്‍ ഇന്ത്യയിലെ മൂന്നാമത്തെ വലിയ സ്വകാര്യമേഖലാ ബാങ്ക്, സിറ്റിബാങ്കിന്റെ ഉപഭോക്തൃ ബിസിനസുകളെ ഏറ്റെടുത്തു.

വായ്പകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, വെല്‍ത്ത് മാനേജ്‌മെന്റ്, ഇന്ത്യയിലെ റീട്ടെയില്‍ ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ എന്നിവ അതില്‍ ഉള്‍പ്പെടുന്നു.

ആഗോള ബിസിനസ് തന്ത്രത്തിന്റെ ഭാഗമായി ഇന്ത്യയുള്‍പ്പെടെ 13 രാജ്യങ്ങളിലെ റീട്ടെയില്‍ ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനുള്ള തീരുമാനം 2021ല്‍ സിറ്റി ഗ്രൂപ്പ് പ്രഖ്യാപിച്ചിരുന്നു.

സിറ്റി ബാങ്കിന്റെ 30 ലക്ഷത്തിലധികം ഉപഭോക്താക്കളെ സ്വാഗതം ചെയ്യുന്നതിനായി ആക്‌സിസ് ബാങ്ക് മാര്‍ച്ച് ഒന്നിന് ഒരു വീഡിയോ പരസ്യം പുറത്തിറക്കി.

X
Top