പ്രത്യക്ഷ നികുതി വരുമാനത്തില്‍ വര്‍ദ്ധനഏഷ്യ-പസിഫിക് രാജ്യങ്ങളിലേക്ക് ഇന്ത്യൻ സഞ്ചാരികളുടെ ഒഴുക്ക്ബജറ്റില്‍ പ്രതീക്ഷകളുമായി നിത്യോപയോഗ സാധന വിപണികേന്ദ്ര ബജറ്റിൽ നികുതിയിളവ് പ്രഖ്യാപിച്ചേക്കില്ല; വ്യവസ്ഥകളും നടപടികളും പരിഷ്‌കരിച്ചേക്കും21,000 കോടി രൂപയുടെ കമ്മി: പ്രത്യേക സാമ്പത്തിക പാക്കേജ് ആവശ്യപ്പെട്ട് കേരളം

അംഗീകരം നേടി കോവളം ഐഎച്ച്എംസിടി

തിരുവനന്തപുരം: ഗ്ലോബൽ ഹ്യൂമൻ റിസോഴ്‌സ് ഡെവലപ്‌മെന്റ് സെന്റർ (ജിഎച്ച്ആർഡിസി) റാങ്കിംഗിൽ തിളങ്ങി കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയത്തിന് കീഴിൽ കോവളത്ത് പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (ഐഎച്ച്എംസിടി). കേരളത്തിൽ സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്ന ഹോട്ടൽ മാനേജ്മെന്റ് സ്ഥാപനങ്ങളിൽ ഒന്നാം സ്ഥാനവും, ദേശീയ തലത്തിൽ എട്ടാം സ്ഥാനവും സ്ഥാപനം നേടി. ബിഎസ്‌സി ഹോസ്പിറ്റാലിറ്റി & ഹോട്ടൽ അഡ്മിനിസ്ട്രേഷൻ കോഴ്‌സുകളിലേക്കുള്ള അപേക്ഷകൾ 2026 ജനുവരി 26 വരെ സ്വീകരിക്കും. ‌‌

ഏഴ് പരിശീലന അടുക്കളകൾ, മൂന്ന് പരിശീലന റെസ്റ്റോറൻ്റുകൾ, ആധുനിക ഹൗസ് കീപ്പിംഗ് ലാബ്, രണ്ട് പരിശീലന ബേക്കറികൾ, 4000 ൽ അധികം പുസ്തകങ്ങളുള്ള ആധുനിക ലൈബ്രറി, മികച്ച സജ്ജീകരണങ്ങളുള്ള ക്ലാസ് മുറികൾ എന്നിവയാണ് സ്ഥാപനത്തിന്റെ സവിശേഷതകൾ. പ്രമുഖ ഹോസ്പിറ്റാലിറ്റി ബ്രാൻഡുകളുമായി അന്താരാഷ്ട്ര സഹകരണങ്ങൾ സ്ഥാപിക്കുന്നതിലൂടെ വിദ്യാർത്ഥികൾക്ക് ലോകോത്തര പരിശീലനം ലഭിക്കുന്നതായി ഡോ അനന്തകൃഷ്ണൻ പറഞ്ഞു. കഴിഞ്ഞ 12 വർഷമായി 100% പ്ലേസ്മെന്റ് നേടിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

X
Top