ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

ഏവിയേഷൻ ടർബൈൻ ഇന്ധന വില കുറച്ചു

ന്യൂഡൽഹി: പൊതുമേഖല എണ്ണക്കന്പനികൾ ഹോട്ടലുകൾ, റസ്റ്ററന്‍റുകൾ എന്നിവിടങ്ങളിലേക്കുള്ള വാണിജ്യ സിലിണ്ടറിന്‍റെ വില കുറച്ചതിനു പിന്നാലെ ഏവിയേഷൻ ടർബൈൻ ഫ്യുവൽ (എടിഎഫ്) വില 1.5 ശതമാനം വെട്ടിക്കുറച്ചു.

സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ധന ചില്ലറ വ്യാപാരികൾ റിപ്പോർട്ട് ചെയ്തതനുസരിച്ച് ഡൽഹിയിലെ എടിഎഫിന്‍റെ നിരക്ക് കിലോലിറ്ററിന് 1,401.37 രൂപ കുറഞ്ഞ് 90,455.47 രൂപയായി.

മുംബൈയിലെ എടിഎഫ് വില കിലോലിറ്ററിന് 85,861.02 രൂപയിൽനിന്ന് ഒന്നാം തിയതി 84,511.93 രൂപയായി കുറഞ്ഞു.

പെട്രോൾ, ഡീസൽ വിലയിൽ മാറ്റമുണ്ടായിട്ടില്ല. പൊതുതെരഞ്ഞെടുപ്പിന് മുമ്പ് മാർച്ച് പകുതിയോടെ ഇവയുടെ വില രണ്ടു രൂപ കുറച്ചിരുന്നു.

X
Top