വൻകിട ഇൻഫ്രാ പദ്ധതികളിൽ ₹4.92 ലക്ഷം കോടിയുടെ അധികച്ചെലവ്റഷ്യയില്‍ നിന്നുള്ള ഇന്ത്യൻ എണ്ണ ഇറക്കുമതി റെക്കോഡില്‍ഇന്ത്യയുടെ സ്വർണനികുതി ‘ഭീമ’മെന്ന് വേൾഡ് ഗോൾഡ് കൗൺസിൽഇൻഫോപാർക്ക് ഫേസ്-4 വികസനം അന്തിമഘട്ടത്തിൽ; വമ്പൻ ഐ.ടി–കൊമേഴ്സ്യൽ പദ്ധതികൾ ഒരുങ്ങുന്നുഇന്ത്യയിലെ സ്വത്ത് വിറ്റ് പണം വിദേശത്തേക്ക് മാറ്റാന്‍ പ്രവാസികള്‍

ഇന്ത്യയില്‍ നിക്ഷേപം നടത്താനുള്ള പദ്ധതി ബിവൈഡി ഉപേക്ഷിക്കുന്നു

ബെംഗളൂരു: ലോകത്തിലെ മുന്‍നിര ഇലക്ട്രിക് വാഹന നിര്‍മാതാക്കളും ചൈനീസ് കമ്പനിയുമായ ബിവൈഡി ഇന്ത്യയില്‍ നിക്ഷേപിക്കാനുള്ള തീരുമാനം ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്.

ഒരു കോടി ഡോളറിന്റെ നിക്ഷേപമാണ് ഇന്ത്യയില്‍ നടത്താന്‍ ബിവൈഡി പദ്ധതിയിട്ടത്. ഹൈദരാബാദ് ആസ്ഥാനമായ മേഘ എന്‍ജിനീയറിംഗ് ഇന്‍ഫ്രാസ്ട്രക്‌ചേഴ്‌സ് ലിമിറ്റഡുമായി കൈകോര്‍ത്ത് ഹൈദരാബാദില്‍ ഫോര്‍ വീലര്‍ മാനുഫാക്ചറിംഗ് സെന്റര്‍ സ്ഥാപിക്കാനായിരുന്നു ലക്ഷ്യമിട്ടത്.

എന്നാല്‍ ഈ പദ്ധതിയില്‍ ഇന്ത്യന്‍ സര്‍ക്കാരിലെ വിദേശകാര്യം, ധനകാര്യം ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ സുരക്ഷാ ആശങ്കകള്‍ ഉയര്‍ത്തുകയായിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ബിവൈഡി പ്രതിവര്‍ഷം 10,000-15,000 ഇലക്ട്രിക് കാറുകള്‍ നിര്‍മിക്കാനാണു ലക്ഷ്യമിട്ടിരുന്നത്.

ബിവൈഡിയുമായി സഹകരിക്കാന്‍ സമ്മതിച്ച ഹൈദരാബാദ് ആസ്ഥാനമായ മേഘ എന്‍ജിനീയറിംഗ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്‌ചേഴ്‌സ് ലിമിറ്റഡ് റോഡ്, പാലം, ഊര്‍ജ പ്ലാന്റുകള്‍ എന്നിവയുടെ നിര്‍മാണത്തിലേര്‍പ്പെടുന്ന കമ്പനിയുമാണ്.

ബിവൈഡിയുമായുള്ള സംയുക്ത സംരംഭത്തില്‍ മൂലധനം ഇറക്കുന്നത് മേഘ എന്‍ജിനീയറിംഗ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്‌ചേഴ്‌സ് ലിമിറ്റഡും സാങ്കേതിക സഹായം നല്‍കുന്നത് ബിവൈഡിയുമാണ്.
ഇന്ത്യയില്‍ 16 വര്‍ഷമായി സാന്നിധ്യമുണ്ടെന്നാണ് ബിവൈഡി അറിയിച്ചത്.

അറ്റോ 3 ഇലക്ട്രിക് എസ്യുവിയും ഇ6 ഇലക്ട്രിക് സെഡാനും വില്‍ക്കുന്നുണ്ട്.

X
Top