കൊച്ചി: ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ഓഡി 2023-24 സാമ്പത്തികവര്‍ഷം 7027 കാറുകള്‍ വിറ്റഴിച്ചുകൊണ്ട് 33 ശതമാനം മൊത്ത വളര്‍ച്ച കൈവരിച്ചു.
ഓഡിയുടെ യൂസ്ഡ് കാര്‍ ബ്രാന്‍ഡായ ഓഡി അപ്രൂവ്ഡ്: പ്ലസ് 2023-24 സാമ്പത്തികവര്‍ഷം 50 ശതമാനം വളര്‍ച്ച നേടി. 2024 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ ഓഡി അപ്രൂവ്ഡ്: പ്ലസ് 25 ശതമാനം എന്ന അതിശക്തമായ വളര്‍ച്ച കൈവരിച്ചു.
നിലവില്‍ രാജ്യത്തിന്‍റെ പ്രധാനപ്പെട്ട എല്ലാ സിറ്റികളിലുമായി 26 ഓഡി അപ്രൂവ്ഡ്: പ്ലസ് കേന്ദ്രങ്ങള്‍ ഉണ്ട്. ഈ വര്‍ഷം നാല് യൂസ്ഡ് കാര്‍ ഷോറൂമുകള്‍കൂടി ആരംഭിക്കും.