അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

കേരളത്തിലെ ആദ്യ റോബോട്ടിക്-അസിസ്റ്റഡ്കാർഡിയാക് ബൈപാസ് ശസ്ത്രക്രിയ വിജയകരമാക്കി ആസ്റ്റർ മെഡ്‌സിറ്റി

കൊച്ചി: സംസ്ഥാനത്ത് ആദ്യമായി റോബോട്ടിക്-അസിസ്റ്റഡ് കൊറോണറി ആർട്ടറി ബൈപാസ് ഗ്രാഫ്റ്റിംഗ് (സിഎബിജി) ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ആസ്റ്റർ മെഡ്‌സിറ്റി. ഹൃദ്രോഗ ചികിത്സയിൽ കേരളം കൈവരിക്കുന്ന സുപ്രധാന മുന്നേറ്റങ്ങളിൽ ഒന്നാണിത്. ഗുരുവായൂർ സ്വദേശിനിയായ 42 വയസ്സുകാരി നിഷ പുരുഷോത്തമനാണ് ഈ നൂതന ശസ്ത്രക്രിയയിലൂടെ അതിവേഗം സുഖം പ്രാപിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞ് നാലാം ദിവസം തന്നെ നിഷയെ ഡിസ്ചാർജ് ചെയ്യാനും കഴിഞ്ഞു. അതീവ ഗുരുതരമായ ട്രിപ്പിൾ-വെസ്സൽ ഡിസീസ് എന്ന രോഗമാണ് നിഷയ്ക്ക് ഉണ്ടായിരുന്നത്. പ്രധാനപ്പെട്ട മൂന്ന് ഹൃദയധമനികളിലും ബ്ലോക്ക് ഉണ്ടാകുന്ന സാഹചര്യമാണിത്. നിഷയുടെ രോഗം വളരെ സങ്കീർണമായിരുന്നതിനാൽ സാധാരണ ആൻജിയോപ്ലാസ്റ്റി കൊണ്ട് രോഗം ഭേദമാക്കാൻ കഴിയില്ലായിരുന്നു.

ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ മാത്രമായിരുന്നു പോംവഴി. ഇത്തരത്തിലുള്ള ഓപ്പൺ ഹാർട്ട് സർജറിയുടെ ബുദ്ധിമുട്ടുകളെക്കുറിച്ചും, അതിന് ആവശ്യമായി വരുന്ന വലിയ മുറിവും, ദീർഘകാലത്തെ വിശ്രമവും നിഷയുടെ കുടുംബത്തെ ആശങ്കയിലാഴ്ത്തി. അതുകൊണ്ടാണ് അവർ നേരിയ മുറിവുകളിലൂടെ പ്രശ്നം പരിഹരിക്കാനായി മിനിമലി ഇൻവേസിവ് ശസ്ത്രക്രിയ തെരെഞ്ഞെടുത്തത്. റോബോട്ടിക് സഹായത്തോടെയുള്ള മിനിമലി ഇൻവേസിവ് ഡയറക്ട് കൊറോണറി ആർട്ടറി ബൈപാസ് ശസ്ത്രക്രിയയാണ് നിഷയ്ക്ക് ഏറ്റവും മികച്ചതും സുരക്ഷിതവുമാകുമെന്ന് ആസ്റ്റർ മെഡ്സിറ്റിയിലെ ശസ്ത്രക്രിയാ സംഘം കണ്ടെത്തി. മിനിമലി ഇൻവേസിവ് കാർഡിയാക് സർജറി (എംഐസിഎസ്) തന്നെ ഒരു വലിയ മുന്നേറ്റമായിരുന്നെങ്കിലും, റോബോട്ടിക്ക് സാങ്കേതികവിദ്യയുടെ കൃത്യതയോടെ നടപ്പാക്കാൻ കഴിഞ്ഞത് വലിയ നേട്ടമായി. ഇത്തരം സങ്കീർണ്ണമായ ശസ്ത്രക്രിയകളിൽ മികച്ച കൃത്യതയും നിയന്ത്രണവും വ്യക്തമായ കാഴ്ചയുമാണ് റോബോട്ടിക് സംവിധാനം ഡോക്ടർമാർക്ക് നൽകുന്നത്.  

ഏറ്റവും നൂതനമായ ആരോഗ്യ സേവനങ്ങൾ ഇന്ത്യയിലെ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ആസ്റ്റർ ഏറ്റെടുത്തിരിക്കുന്ന ദൗത്യമെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ രമേശ് കുമാർ പറഞ്ഞു. വേഗത്തിലുള്ള രോഗമുക്തി ഉറപ്പാക്കുന്ന അത്യാധുനിക സാങ്കേതികവിദ്യകൾ ഏറ്റവും ആദ്യം കൊണ്ടുവരുന്നതിനുള്ള  ഞങ്ങളുടെ പ്രതിബദ്ധതയും കൂടിയാണ് ഇത് സൂചിപ്പിക്കുന്നത്. ഇത്തരം കണ്ടുപിടിത്തങ്ങൾ ശസ്ത്രക്രിയകളുടെ ഭാവിയെ പുനഃനിർവചിക്കുമെന്നും സങ്കീർണ ചികിത്സാക്രമങ്ങൾ കൂടുതൽ സുരക്ഷിതവും എളുപ്പവുമാക്കുമെന്നും രമേശ് കുമാർ പറഞ്ഞു. റോബോട്ടിക് കാർഡിയാക് സർജറി സീനിയർ കൺസൾട്ടൻ്റ് ഡോ. എംഎം യൂസഫിന്റെ നേതൃത്വത്തിലുള്ള കാർഡിയോവാസ്കുലാർ തൊറാസിക് സർജറി വിഭാഗത്തിലെ സർജിക്കൽ ടീമാണ് അപൂർവമായ ഈ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. കാർഡിയോവാസ്കുലാർ തൊറാസിക് സർജറി  സീനിയർ കൺസൾട്ടൻ്റുമാരായ ഡോ. മനോജ് പി നായർ, ഡോ. ജോർജ് വർഗ്ഗീസ് കുര്യൻ, അസോസിയേറ്റ് കൺസൾട്ടൻ്റുമാരായ ഡോ. സബിൻ സാം, ഡോ. ജിഷ്ണു പള്ളിയാനി, അനസ്തേഷ്യോളജി, പെയിൻ മെഡിസിൻ ആൻഡ് ക്രിട്ടിക്കൽ കെയർ സർവീസസ് വിഭാഗത്തിലെ സീനിയർ കൺസൾട്ടൻ്റ് സുരേഷ് ജി. നായർ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.  

X
Top