പശ്ചിമേഷ്യ സംഘർഷം: ഇന്ത്യയിൽ മാത്രം മുടങ്ങിയത് 5,522 വിമാനങ്ങൾവ്യാപാര കമ്മിയിൽ വൻ വർധനഇന്ത്യയിലേക്ക് കൂടുതല്‍ എണ്ണ കപ്പലുകള്‍; പാചകവാതക പ്രതിസന്ധിയില്‍ അയവുണ്ടായേക്കുംപശ്ചിമേഷ്യന്‍ സംഘര്‍ഷം: കെട്ടിക്കിടക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ ചരക്ക്പാചകവാതക പൂഴ്ത്തിവെപ്പ് തടയാന്‍ റെയ്ഡ് ശക്തമാക്കി കേന്ദ്രം

500 കോടി രൂപയുടെ നിക്ഷേപംസെറീൻ കമ്മ്യൂണിറ്റീസും അസറ്റ് ഹോംസും കൈകോർക്കുന്നു

കൊച്ചി: കേരളത്തിന്റെ സീനിയർ ലിവിംഗ് രംഗത്ത് വർധിച്ച് വരുന്ന ആവശ്യങ്ങൾ മുൻനിർത്തി, സെറീൻ കമ്മ്യൂണിറ്റീസും റിയൽ എസ്റ്റേറ്റ് ഡെവലപ്പറായ അസറ്റ് ഹോംസും 500 കോടി രൂപയുടെ നിക്ഷേപത്തോടെ സംസ്ഥാനത്ത് നാല് ലോകോത്തര സീനിയർ ലിവിംഗ് കമ്മ്യൂണിറ്റികൾ രൂപപ്പെടുത്തുന്നു. മുതിർന്ന പൗരന്മാർക്ക് സുരക്ഷയും മാനസിക ഉല്ലാസവും ആരോഗ്യ പിന്തുണയും ഒരുമിച്ച് ലഭ്യമാക്കുന്ന ഈ സമഗ്ര പാർപ്പിട പദ്ധതിയെ രം​ഗത്തെ വലിയ സംരംഭമായാണ് വിലയിരുത്തപ്പെടുന്നത്.

പദ്ധതിയുടെ ആദ്യ ഘട്ടമായ ‘സെറീൻ യംഗ് @ ഹാർട്ട്’ കൊച്ചിയിൽ പ്രഖ്യാപിച്ചു. 1.69 ലക്ഷം ചതുരശ്ര അടിയിൽ 1, 1.5, 2 ബഎച്ച്കെ അപ്പാർട്ട്മെന്റുകൾ ഉൾക്കൊള്ളുന്ന 211 പാർപ്പിടങ്ങളോടെയാണ് സമുച്ചയം 2028-ഓടെ പ്രവർത്തനസജ്ജമാകുക. പദ്ധതി ആരോഗ്യപരമായ മേൽനോട്ടത്തോടെ മുന്നേറുന്നതിനായി കൈറ്റ്സ് സീനിയർ കെയർ നേതൃത്വം നൽകും. പ്രതിരോധാരോഗ്യ മേഖലയിൽ സീനിയർ ഷീൽഡിന്റെ പിന്തുണയും ആരോഗ്യ പങ്കാളിത്തവുമായി രാജഗിരി ആശുപത്രിയുടെ സേവനങ്ങളും ഉൾക്കൊള്ളുന്നതാണ് പദ്ധതി.

കേരളം സീനിയർ കെയറിന്റെ മെച്ചപ്പെട്ട അന്തരീക്ഷം ഒരുക്കാൻ ഏറ്റവും അനുയോജ്യമായ സംസ്ഥാനങ്ങളിലൊന്നാണെന്ന് സെറീൻ കമ്മ്യൂണിറ്റീസ് സഹ സ്ഥാപകനും ഗ്രൂപ്പ് സിഇഒയുമായ രാജഗോപാൽ ജി പറഞ്ഞു. ഉയർന്ന ആയുർദൈർഘ്യം, ആരോഗ്യ സൗകര്യങ്ങളുടെ ഗുണനിലവാരം, പ്രവാസി സമൂഹത്തിന്റെ ആഗ്രഹങ്ങൾ, വാർദ്ധക്യത്തിൽ താമസിക്കാൻ സുഗമമായ അന്തരീക്ഷം എന്നിവയാണ് ദക്ഷിണേന്ത്യയിലെ ആദ്യത്തെ വലിയ സീനിയർ ലിവിംഗ് പദ്ധതി നിക്ഷേപത്തിനായി കേരളത്തെ തിരഞ്ഞെടുക്കാൻ കമ്പനിയെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോട്ടയത്തും തിരുവനന്തപുരം സ്ഥലങ്ങളിലും പ്രോജക്ടുകൾ ആസൂത്രണം ചെയ്തിട്ടുണ്ട്. കൂടാതെ, കൊച്ചിയിൽ തന്നെ ഒരു വാട്ടർഫ്രണ്ട് ആഡംബര സീനിയർ ലിവിംഗ് പ്രോജക്റ്റും യാഥാർത്ഥ്യമാകാൻ ഒരുങ്ങുകയാണ്. കേരളത്തിലെ സീനിയർ ലിവിംഗിന്റെ നിലവാരം ഉയർത്താനുള്ള ദീർഘകാല സഹകരണത്തിന്റെ തുടക്കമാണ് ഈ സംരംഭമെന്ന് അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടർ സുനിൽ കുമാർ അറിയിച്ചു.

വാർദ്ധക്യ ജനസംഖ്യ വേഗത്തിൽ ഉയർന്നുവരുന്ന പശ്ചാത്തലത്തിൽ, ജീവിതത്തിനും ആരോഗ്യത്തിനും ആവശ്യമായ സൗകര്യങ്ങൾ ഒരുമിച്ച് ലഭ്യമാക്കുന്ന സീനിയർ ലിവിംഗ് പരിഹാരങ്ങൾക്കുള്ള ആവശ്യം സംസ്ഥാനത്ത് വർധിച്ചിരിക്കുകയാണ്. ഈ പങ്കാളിത്തം കേരളത്തിന്റെ സാമൂഹ്യ-ജനസംഖ്യാ യാഥാർത്ഥ്യത്തോടും മാറിക്കൊണ്ടിരിക്കുന്ന കുടുംബഘടനയോടും ചേർന്നുവന്ന് സംസ്ഥാനത്തെ സീനിയർ ലിവിംഗ് ഭൂപടത്തിൽ ഒരു നിർണായക മാറ്റം രേഖപ്പെടുത്തുമെന്നാണ് പ്രതീക്ഷ.

X
Top