ഇന്ത്യന്‍ ആഭരണ കയറ്റുമതിയിൽ കുതിപ്പ്സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് വിപണിയിൽ ആവേശം2025ൽ ഇന്ത്യ ജപ്പാനെ മറികടക്കുമെന്ന് ഐഎംഎഫ്ധനകാര്യ അച്ചടക്കം: ഇന്ത്യയെ പ്രശംസിച്ച് ഐഎംഎഫ്കടപ്പത്രങ്ങളിൽ നിന്ന് വിദേശ നിക്ഷേപകരുടെ പിന്മാറ്റം

ഏഷ്യന്‍ ഓഹരി വിപണികള്‍ നഷ്ടത്തില്‍

ഹോങ്കോങ്: ഉയരുന്ന പണപ്പെരുപ്പവും അതിനെ തടയിടാനുള്ള കേന്ദ്രബാങ്ക് നീക്കങ്ങള്‍ മാന്ദ്യമുണ്ടാക്കുമെന്ന ഭീതിയും കാരണം വ്യാഴാഴ്ച ഏഷ്യന്‍ വിപണികള്‍ നഷ്ടത്തിലായി. ജപ്പാനൊഴികെയുള്ള ഏഷ്യ-പസഫിക് ഓഹരികളെ കുറിക്കുന്ന എംഎസ്സിഐ സൂചിക ഒരു ശതമാനം താഴെയെത്തി. ചൈനയുടെ ബ്ലുചിപ്പ് ഓഹരികള്‍ 0.45 ശതമാനവും ഓസ്‌ട്രേലിയന്‍ ഓഹരികള്‍ 0.90 ശതമാനവും കൊറിയന്‍ കോസ്പി 1 ശതമാനവും ഇടിവ് നേരിട്ടു.
ജപ്പാനീസ് നിക്കൈ 0.26 ശതമാനം താഴെയാണുള്ളത്. ആഗോള ഡോളര്‍ സൂചിക 102.56 ല്‍ മാറ്റമില്ലാതെ തുടര്‍ന്നപ്പോള്‍ രൂപ ഡോളറിനെതിരെ 8 പൈസ ദുര്‍ബലമായി. അതേസമയം ജപ്പാനീസ് യെന്‍ നേരിയ തോതില്‍ ശക്തിപ്രാപിച്ചു.
യുഎസ് 10 വര്‍ഷ ട്രഷറി യീല്‍ഡ് 2.92 ശതമാനം ഉയര്‍ന്നു. സൗദി അറേബ്യയുടെ ഓഹരി സൂചികയായ തദാവുള്‍ ഓള്‍ഷെയര്‍ 1.20 ശതമാനവും തായ്വാന്‍ വെയ്റ്റഡ് അര ശതമാനവും ഇന്തോനേഷ്യന്‍ ഐഡിഎക്‌സ് 0.14 ശതമാനവും ദുര്‍ബലമായി.
ചൈനീസ് ഷാങ്ഗായി അതേസമയം 0.11 ശതമാനവും എസ്സെഡ്എസ്ഇ കോമ്പണന്റ് 0.36ശതമാനവും ഉയരത്തിലാണുള്ളത്. ഹോങ്കോങ് ഹാങ്‌സെങ് 1.46 ശതമാനം താഴെയാണ്. ചൈന എ50 0.40 ശതമാനം കുറവ് രേഖപ്പെടുത്തി.

X
Top