കേന്ദ്ര ബജറ്റ് ഫെബ്രുവരി 1ന്; അഞ്ച് പ്രധാന പ്രതീക്ഷകൾ ഇതാകേരളം 1,500 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നുഇന്ത്യ 6.4% വളരുമെന്ന് ഫിക്കികാര്‍ബണ്‍ കുറഞ്ഞ സ്റ്റീല്‍ ഉല്‍പ്പാദനം പ്രോത്‌സാഹിപ്പിക്കാന്‍ ഉരുക്ക് മന്ത്രാലയംഗതാഗതക്കുരുക്കില്‍ വലയുന്ന നഗരങ്ങളുടെ ആഗോള പട്ടികയില്‍ എറണാകുളവും

ഏഷ്യന്‍ ഓഹരികള്‍ നഷ്ടത്തില്‍

ബീജിംഗ്: വാള്‍സ്ട്രീറ്റ് അവധിവ്യാപാര സൂചികകള്‍ ഇടിഞ്ഞതിനെ തുടര്‍ന്ന് ഏഷ്യന്‍ ഓഹരികള്‍ ചൊവ്വാഴ്ച രാവിലെ ഇടിവ് രേഖപ്പെടുത്തി. വരുമാനനഷ്ടമുണ്ടാകുമെന്ന കണക്കുകൂട്ടലില്‍ സ്‌നാപ്ചാറ്റിന്റെ ഓഹരികള്‍ ഇടിഞ്ഞതിനെ തുടര്‍ന്ന് നസ്ദാഖ് അവധി വ്യാപാര സൂചിക 1.3 ശതമാനം താഴ്ന്നു. എസ് ആന്റ് പി 500 അവധി 0.6 ശതമാനം താഴെയാണ്.
ജപ്പാനൊഴികെയുള്ള ഏഷ്യ പസഫിക് ഓഹരികളെ കുറിക്കുന്ന എംഎസ്സിഐ സൂചിക ചൊവ്വാഴ്ച തുടക്കത്തില്‍ ചലനാത്മകമല്ല. ജപ്പാന്റെ നിക്കൈ അരശതമാനം ഇടിവ് രേഖപ്പെടുത്തി. സൗദി അറേബ്യന്‍ സൂചിക തദാവുല്‍ ഓള്‍ഷെയര്‍ 0.80 ശതമാനം താഴെയാണ്.
ചൈനീസ് ഷാങ്ഗായി, എസ്സെഡ്എസ്ഇ കോമ്പണന്റ്, ചൈനഎ50 സൂചികകളും തകര്‍ച്ച നേരിടുകയാണ്. ഹോങ്കോങ് ഹാങ് സെങ് 1.29 ശതമാനവും കൊറിയന്‍ കോസ്പി 0.84 ശതമാനവും താഴെ പോയി. നേരത്തെ ചൈനയ്‌ക്കെതിരായ ഉപരോധങ്ങളില്‍ ഇളവ് വരുത്തുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ സൂചന നല്‍കിയിരുന്നു.
സമ്പദ് വ്യവസ്ഥയെ ഉയര്‍ത്താനായി ചൈനീസ് സര്‍ക്കാര്‍ ഉത്തേജന പാക്കേജുകള്‍ പ്രഖ്യാപിക്കുകയും ചെയ്യുന്നുണ്ട്. എന്നിട്ടും ഓഹരിവിപണിയില്‍ മുന്നേറ്റം പ്രകടമാകുന്നില്ല. സീറോ കോവിഡ് പോളിസിപ്രകാരമുള്ള ലോക്ഡൗണുകള്‍ ഏല്‍പിച്ച ആഘാതത്തില്‍ നിന്നും ചൈനീസ് വിപണികള്‍ ഇപ്പോഴും മുക്തമായിട്ടില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്, വിദഗ്ധര്‍ പറയുന്നു.

X
Top