രാജ്യത്തെ വിമാനത്താവളങ്ങള്‍ ഇരട്ടിയാക്കാന്‍ ഇന്ത്യ2023-24ല്‍ 2,20,000 ഫ്‌ളെക്‌സിബിള്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടതായി ഐഎസ്എഫ്സ്വർണവില പവന് വീണ്ടും 54,000 രൂപ കടന്നുവിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റണ്ണിന് ഔദ്യോഗിക തുടക്കം; കേരള വികസന അധ്യായത്തില്‍ പുതിയ ഏടാണ് വിഴിഞ്ഞമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ഐ​ജി​എ​സ്ടി ഇ​​​ന​​​ത്തി​​​ൽ നാ​ലു വ​ർ​ഷ​ത്തിനിടെ കേ​ര​ള​ത്തി​ന് ന​ഷ്ടം 25,000 കോ​ടി

ഏഷ്യൻ ക്രൂഡ് ഇറക്കുമതി ഒരു വർഷത്തെ ഉയരത്തിൽ

ക്വലാലംപൂർ: ഇന്ത്യയുടെ അമിത ക്രൂഡ് ഉപയോഗം വീണ്ടും വെളിവാക്കുന്ന റിപ്പോർട്ടുകൾ പുറത്ത്. ഇന്ത്യൻ ക്രൂഡ് ഇറക്കുമതി വർധിച്ചതോടെ, മെയിൽ ഏഷ്യൻ ക്രൂഡ് ഇറക്കുമതി റെക്കോഡിൽ.

എൽഎസ്ഇജി ഓയിൽ റിസർച്ചും, റോയിട്ടേഴ്സ് കോളമിസ്റ്റായ ക്ലൈഡ് റസൽ ഉദ്ധരിച്ചതുമായ കണക്കുകൾ പ്രകാരം മെയിൽ ഏഷ്യയുടെ എണ്ണ വാങ്ങൽ ഒരു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലാണ്.

അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്ന പ്രധാന മേഖലയും എണ്ണ ഡിമാൻഡ് ട്രെൻഡുകളുടെ ഗേജുമായ ഏഷ്യ, മെയിൽ പ്രതിദിനം 27.81 ദശലക്ഷം ബാരൽ അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്തു.

2024 ഏപ്രിലിനെ അപേക്ഷിച്ച് പ്രതിദിന ഇറക്കുമതിയിൽ 1 മില്യൺ ബാരലിന്റെ വർധനയാണ് രേഖപ്പെടുത്തിയതെന്ന് എൽഎസ്ഇജി ഓയിൽ റിസർച്ച് വ്യക്തമാക്കുന്നു.

ഈ മാസത്തെ ഏഷ്യയിലെ അസംസ്‌കൃത എണ്ണ ഇറക്കുമതിയിലെ 9,20,000 ബിപിഡി വളർച്ചയുടെ ഭൂരിഭാഗവും, ഇന്ത്യയിലേക്ക് ഇറക്കിയതാണ്. ഏകദേശം 7,10,000 ബിപിഡി. ഇത് വിലകുറഞ്ഞ റഷ്യൻ ക്രൂഡ് ഓയിലിന്റെ വർദ്ധിച്ച അളവിലുള്ള ഇറക്കുമതിയെ കാണിക്കുന്നു.

മെയിൽ ഇന്ത്യയുടെ മൊത്തം ക്രൂഡ് ഇറക്കുമതി 5.26 മില്യൺ ബിപിഡി എന്ന റെക്കോഡ് നിലവാരത്തിൽ ആയിരിക്കുമെന്നു കരുതുന്നു. ഇത് ഏപ്രിലിൽ രേഖപ്പെടുത്തിയ 4.55 മില്യൺ ബിപിഡിയേക്കാ’ ഏകദേശം 7,10,000 ബിപിഡി മുകളിലാണെന്ന് എൽഎസ്ഇജി ഓയിൽ റിസർച്ച് വ്യക്തമാക്കുന്നു.

ഏഷ്യയിലെ ക്രൂഡ് ഇറക്കുമതിയിൽ ഇന്ത്യ മുന്നിട്ടുനിൽക്കുമ്പോൾ, ചൈന വീണ്ടും ദുർബലമായ ഇറക്കുമതി ആവശ്യകത കാണിക്കുന്നു. ലോകത്തിലെ ഏറ്റവും മികച്ച ക്രൂഡ് ഓയിൽ ഇറക്കുമതിക്കാരായി കണക്കാക്കുന്ന ചൈന, മെയിൽ 10.72 ദശലക്ഷം ബിപിഡി ക്രൂഡ് ഇറക്കുമതി ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ഏപ്രിലിലെ 10.93 ദശലക്ഷം ബിപിഡി ഇറക്കുമതിയേക്കാൾ കുറവാണ്.

കൂടാതെ ജനുവരിക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന അളവുകളാകും ഇത്.
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയും, വിലകുറഞ്ഞ റഷ്യൻ ക്രൂഡിനോടുള്ള ഇന്ത്യൻ റിഫൈനറികളുടെ പ്രിയവും വ്യക്തമാക്കുന്നതാണ് പുതിയ റിപ്പോർട്ട്.

മെയിൽ ആഗോള എണ്ണവില താഴ്ന്ന നിലയിലായിരുന്നു. ഇത് റഷ്യൻ എണ്ണയെ കൂടുതൽ ആകർഷകമാക്കിയിരുന്നു. ഈ വർഷമാദ്യം റഷ്യയുടെ എണ്ണ വ്യാപാരത്തിൽ യുഎസ് കർശന ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഇത് ഇന്ത്യൻ റിഫൈനറികളെ മടിപ്പിച്ചിരുന്നു. എന്നാൽ വില കുറഞ്ഞതോട വീണ്ടും എണ്ണ വാങ്ങിക്കൂട്ടുകയാണ്.

റോയിട്ടേഴ്സിന് വ്യവസായ- ഷിപ്പിംഗ് സ്രോതസുകളിൽ നിന്നുള്ള ഡാറ്റ പ്രകാരം, ഏപ്രിലിൽ ഇന്ത്യയുടെ റഷ്യൻ ക്രൂഡ് ഇറക്കുമതി ഒമ്പത് മാസത്തെ ഉയർന്ന നിലയിലാണ്.

മറ്റൊരു പ്രധാന കാര്യം, തുടർച്ചയായ വില വർധനയ്ക്കിടയിലും ഈ വർഷം ഇന്ത്യയുടെ അസംസ്‌കൃത എണ്ണ ആവശ്യം വർദ്ധിക്കുന്നുവെന്നതാണ്. ഇതിനു ഒരു കാരണം ഉഷ്ണതരംഗം കൂടിയാണ്.

നിലവിൽ ആഗോള വിപണിയിൽ ബ്രെന്റ് ക്രൂഡ് ബാരലിന് 81.73 ഡോറളിലാണ് വ്യാപാരം നടക്കുന്നത്. ഡബ്ല്യുടിഐ ക്രൂഡ് ബാരലിന് 77.73 ഡോളറാണ്. ജൂൺ രണ്ടിന് നടക്കാനിരിക്കുന്ന ഒപെക്ക് പ്ലസ് യോഗത്തിലാണ് നിലവിൽ ഏവരുടെയും കണ്ണ്.

ഉൽപ്പാദന നിയന്ത്രണം എണ്ണ കൂട്ടായ്മ തുടർന്നേക്കുമെന്നാണ് വിലയിരുത്തൽ.

X
Top