സാമ്പത്തിക സർവെയുടെ വിശദാംശങ്ങൾഇന്ത്യ 7.2% വരെ വളരുമെന്ന് കേന്ദ്ര സാമ്പത്തിക സർവേകേരള ബജറ്റ് 2026: സർക്കാരിന്റെ വരവ് – ചെലവ് പ്രതീക്ഷകൾ ഇങ്ങനെകേരളാ ബജറ്റ്: പിന്നാക്കക്ഷേമത്തിന് 200 കോടി; ന്യൂനപക്ഷ വിദ്യാർഥികൾക്ക് വിദേശത്ത് പഠിക്കാൻ സ്‌കോളർഷിപ്പ്തിരഞ്ഞെടുപ്പിന്‍റെ പടിവാതിൽക്കൽ രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്; സ്ത്രീ-വയോജന ക്ഷേമം, ഡിഎ കുടിശ്ശിക തുടങ്ങി വികസന വരെ നീളുന്ന പ്രഖ്യാപനങ്ങൾ

ഇന്‍ഡസ്ഇന്‍ഡ് ബാങ്കിനുള്ള പിന്തുണ തുടരാന്‍ അശോക് ഹിന്ദുജ

കൊച്ചി: പൊരുത്തക്കേടുകളും അനുബന്ധ ആശങ്കകളും പരിഹരിക്കുന്നതില്‍ ബാങ്ക് ചെയര്‍മാനും ഡയറക്ടര്‍ ബോര്‍ഡും സ്വീകരിച്ച ഉചിതവും വേഗത്തിലുള്ളതുമായ നടപടികളില്‍ തനിക്കുള്ള പൂര്‍ണ്ണവും അസന്ദിഗ്ധമായ വിശ്വാസം ആവര്‍ത്തിച്ച് അറിക്കുന്നുവെന്ന് ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന്‍റെ 2025 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദ ഫലങ്ങള്‍ പ്രഖ്യാപിച്ചതിന് ശേഷം, ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന്‍റെ പ്രൊമോട്ടറായ ഇന്‍ഡസ്ഇന്‍ഡ് ഇന്‍റര്‍നാഷണല്‍ ഹോള്‍ഡിംഗ്സ് ലിമിറ്റഡിന്‍റെ ചെയര്‍മാന്‍ അശോക് പി. ഹിന്ദുജ അറിയിച്ചു.

ഇത് സുതാര്യതയുടെയും ഭരണത്തിന്‍റെയും ഉയര്‍ന്ന നിലവാരത്തിലേക്ക് നയിക്കുകയും ബാങ്കിലുള്ള വിശ്വാസം വീണ്ടെടുക്കുകയും ചെയ്യും. ബോര്‍ഡിന്‍റെയും മറ്റ് പങ്കാളികളുടെയും മാര്‍ഗ്ഗനിര്‍ദ്ദേശത്തിലും നിരീക്ഷണത്തിലും നിലവിലുള്ള മാനേജ്മെന്‍റിന്‍റെ ഏകോപിപ്പിച്ച ശ്രമങ്ങള്‍ ബാങ്കിന്‍റെ ബിസിനസ്സ് ശക്തമായ മൂലധന പര്യാപ്തതയോടെ ആരോഗ്യകരമായി തുടരുന്നുവെന്ന് ഉറപ്പാക്കിയിട്ടുണ്ട്.

ഉപഭോക്താക്കളുടെ തുടരുന്ന ആത്മവിശ്വാസം സ്ഥാപനത്തിലുള്ള അവരുടെ ഉറച്ച വിശ്വാസത്തെ സൂചിപ്പിക്കുന്നു. നിരവധി പതിറ്റാണ്ടുകളായി ബാങ്കിനുണ്ടായിരുന്ന സ്ഥാനം വീണ്ടെടുക്കാനുള്ള ഒരു പുതിയ തുടക്കമായിരിക്കും ഇത്.

ബാങ്കിംഗ് മേഖലയിലെ കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോടെ വളരെ ചിട്ടയായ രീതിയില്‍ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന റെഗുലേറ്ററുടെ നിലപാട് പ്രശംസനീയമാണ്.

ബാങ്കിന്‍റെ മൂലധന പര്യാപ്തത വളരെ മികച്ചതാണെങ്കിലും ബിസിനസ്സ് വളര്‍ച്ചയ്ക്ക് കൂടുതല്‍ ഓഹരി മൂലധനം ആവശ്യമാണെങ്കില്‍, കഴിഞ്ഞ 30 വര്‍ഷമായി ചെയ്തതുപോലെ ഐബിഎല്ലിന്‍റെ പ്രൊമോട്ടര്‍ എന്ന നിലയില്‍ ഐഐഎച്ച്എല്‍ ബാങ്കിന് പിന്തുണ നല്‍കുന്നതില്‍ തുടര്‍ച്ചയായ പ്രതിബദ്ധത പുലര്‍ത്തുന്നതാണ്.

X
Top