ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

1 ലക്ഷം രൂപ നിക്ഷേപം 2 വര്‍ഷത്തില്‍ 50 ലക്ഷം രൂപയാക്കിയ ആശിഷ് കച്ചോലിയ പോര്‍ട്ട്‌ഫോളിയോ ഓഹരി

മുംബൈ: 2 വര്‍ഷത്തില്‍ 4980 ശതമാനം നേട്ടമുണ്ടാക്കിയ ആശിഷ് കച്ചോലിയ പോര്‍ട്ട്‌ഫോളിയോ ഓഹരിയാണ് എക്‌സ്‌പ്രോ ഇന്ത്യ ലിമിറ്റഡ്. അതായത് രണ്ട് വര്‍ഷം മുന്‍പുള്ള ഒരു ലക്ഷം നിക്ഷേപം ഇന്ന് 50 ലക്ഷം രൂപയായി മാറുമായിരുന്നു എന്നര്‍ത്ഥം. ജൂണ്‍ പാദ ഷെയര്‍ഹോള്‍ഡിംഗ് പാറ്റേണ്‍ പ്രകാരം 4,59,366 ഓഹരികളാണ് പ്രമുഖ നിക്ഷേപകനായ കച്ചോലിയ കൈവശം വയ്ക്കുന്നത്.

3.89 ശതമാനത്തിന്റെ പങ്കാളിത്തമാണ് ഇത്. കഴിഞ്ഞ പാദത്തില്‍ 37,750 ഓഹരികള്‍ അധികം വാങ്ങി ഓഹരികള്‍ 0.32 ശതമാനം വര്‍ധിപ്പിക്കുകയായിരുന്നു. വന്‍കിട കമ്പനിയായ ബിര്‍ള ഗ്രൂപ്പിന് കീഴിലുള്ള സ്ഥാപനമാണ് എക്‌സ്‌പ്രോ.

പോളിമര്‍ പ്രൊസസിംഗാണ് പ്രവര്‍ത്തനരംഗം. ജൂണിലവസാനിച്ച പാദത്തില്‍ കമ്പനി 159.63 കോടി രൂപയുടെ വരുമാനം നേടി. മുന്‍ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 75.19 ശതമാനം കൂടുതല്‍.

നികുതി, ഡിപ്രീസിയേഷന്‍, പലിശ എന്നിവയ്ക്ക് ശേഷമുള്ള ലാഭം 106.78 ശതമാനം വര്‍ധിപ്പിച്ച് 23.08 കോടി രൂപയാക്കാനും കമ്പനിയ്ക്കായി. നികുതി കഴിച്ചുള്ള ലാഭം18.53 കോടി രൂപയാണ്. ( 269.27 ശതമാനം വര്‍ധന).1116.56 രൂപയാണ് 52 ആഴ്ച ഉയരം.

211.61 52 ആഴ്ച താഴ്ചയുമാണ്. നിലവില്‍ 761 രൂപയിലാണ് ഓഹരിയുള്ളത്.

X
Top