Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റി​യ​ൽ​ ​എ​സ്‌​റ്റേ​റ്റ് ​മേഖലയുടെ ഭാവിയിൽ ആ​ശ​ങ്ക​യോടെ നി​ക്ഷേ​പ​ക​ർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

അരവിന്ദ് പനഗരിയ 16ാം ധന കമീഷൻ ചെയർമാൻ

ന്യൂഡൽഹി: വിവാദ നോട്ടുനിരോധനത്തിനു പിന്നാലെ മോദി സർക്കാറിന്‍റെ ഉപദേശക റോൾ മതിയാക്കി കൊളംബിയ സർവകലാശാല അധ്യാപന ജോലിയിലേക്ക് മടങ്ങിയ അരവിന്ദ് പനഗരിയയെ അഞ്ചു വർഷത്തെ ഇടവേളക്കു ശേഷം 16ാം ധന കമീഷൻ ചെയർമാനായി കേന്ദ്രസർക്കാർ നിയമിച്ചു.

നിതി ആയോഗ് മുൻ ഉപാധ്യക്ഷനായ അരവിന്ദ് പനഗരിയ 2017ലാണ് കൊളംബിയ സർവകലാശാലയിലേക്ക് മടങ്ങിയത്. ലീവ് നീട്ടിക്കിട്ടുന്നില്ല എന്ന വിശദീകരണത്തോടെയായിരുന്നു ഇത്.

എന്നാൽ ആസൂത്രണ വിഷയങ്ങളിലെ ഉപദേശമൊന്നും കാര്യമാക്കാതെ മോദിസർക്കാർ ഒതുക്കിയ പശ്ചാത്തലത്തിൽ കൂടിയായിരുന്നു ന്യൂയോർക്കിലേക്കുള്ള മടക്കം.

കൊളംബിയ സർവകലാശാലയിൽനിന്നാണ് പനഗരിയ വീണ്ടും എത്തുന്നത്. ധനമന്ത്രാലയത്തിലെ ഋത്വിക് രഞ്ജനം പാണ്ഡെ പുതിയ ധനകമീഷന്‍റെ ജോയന്‍റ് സെക്രട്ടറിയായി പ്രവർത്തിക്കും.

കമീഷനിലെ മറ്റ് അംഗങ്ങളെ വൈകാതെ പ്രഖ്യാപിക്കുമെന്നും സർക്കാർ വിജ്ഞാപനത്തിൽ പറഞ്ഞു.

കേന്ദ്രവും സംസ്ഥാനങ്ങളുമായി 2026-27 മുതൽ അഞ്ചു വർഷത്തേക്ക് നികുതി പങ്കിടുന്നതിന്‍റെ അനുപാതം അടക്കമുള്ള റിപ്പോർട്ട് ധനകമീഷൻ 2025 ഒക്ടോബർ 31നു മുമ്പായി രാഷ്ട്രപതിക്ക് കൈമാറണം.

പ്രകൃതിദുരന്തം നേരിടുന്നതിന്‍റെ ധനവിനിയോഗ രീതികളെക്കുറിച്ചും റിപ്പോർട്ട് നൽകും.

X
Top