2.38 ലക്ഷം കോടി രൂപയുടെ ആയുധ സംഭരണത്തിന് ഇന്ത്യഓരോ 15 ദിവസത്തിലും പെട്രോൾ -ഡീസൽ വില പുനപരിശോധിക്കുംഎല്‍പിജി വാണിജ്യ സിലിണ്ടര്‍ മുന്‍ഗണന 70 ശതമാനമായി ഉയര്‍ത്തി കേന്ദ്രംഎൽപിജിയുമായി രണ്ട് ഇന്ത്യൻ കപ്പലുകൾകൂടി ഹോർമുസ് കടന്നുവേനലവധി യാത്രകള്‍ക്ക് തിരിച്ചടിയായി വിമാന ടിക്കറ്റ് വില

സംഗീത ചികിത്സാസംവിധാനം രൂപപ്പെടുത്താൻ ‘തുല’ ക്ലിനിക്കിലെത്തി എ ആർ റഹ്മാൻ

കോഴിക്കോട്: രോഗികളുടെ ശാരീരികവും വൈകാരികവുമായ സൗഖ്യം ലക്ഷ്യമിട്ട് ചേലേമ്പ്രയിലെ ‘തുല’ ക്ലിനിക്കിൽ ‘സൗണ്ട് ഹീലിങ് ഡോം’ രൂപകൽപന ചെയ്യാൻ പ്രശസ്ത സംഗീതസംവിധായകൻ എ.ആർ. റഹ്മാൻ എത്തി. തന്‍റെ സംഗീത ബാൻഡായ ‘ജാല’യിലെ അംഗങ്ങൾക്കൊപ്പമാണ് ‘സൊണോറിയം’ എന്ന പേരിലുള്ള ഈ സംവിധാനം ഒരുക്കുന്നതിനായി അദ്ദേഹം എത്തിയത്.

മകുടാകൃതിയിലുള്ള കെട്ടിടത്തിനുള്ളിൽ ക്രമീകരിച്ച വിവിധ സംഗീത ഉപകരണങ്ങളുടെ ശബ്ദം കേൾപ്പിക്കുന്ന വെൽനസ് തെറപ്പിയാണ് ചികിത്സക്കെത്തുന്നവർക്ക് ലഭ്യമാവുക. ഇവിടത്തെ മനോഹരമായ അന്തരീക്ഷം മികച്ചതും അതുല്യവുമായ അനുഭവമാണ് നൽകിയതെന്ന് എ.ആർ. റഹ്മാൻ പറഞ്ഞു. രണ്ടാഴ്ച നീണ്ട പ്രവർത്തനങ്ങൾക്ക് ശേഷമാണ് അദ്ദേഹം മടങ്ങിയത്.

30 ഏക്കർ വിസ്തൃതിയിലായി ഔഷധ ഉദ്യാനത്തിനും നട്ടുപിടിപ്പിച്ച മരങ്ങൾക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന വെൽനസ് ക്ലിനിക് പോണ്ടിച്ചേരി ഓറോവില്ലിലെ ‘സ്വരം’ എന്ന സംഘവും ‘തുല’ ടീമും ചേർന്നാണ് സംവിധാനം ചെയ്തിരിക്കുന്നതെന്നും ക്ലിനിക്കിന്‍റെ സ്ഥാപകനായ ഫൈസൽ കൊട്ടിക്കോളൻ അറിയിച്ചു.

ഇന്ത്യൻ പാരമ്പര്യത്തിലധിഷ്ഠിതമായ യോഗ, വേദാന്തം, ടിബറ്റൻ വൈദ്യശാസ്ത്രം, ചൈനീസ് ചികിത്സാരീതികൾ തുടങ്ങിയവയുടെ സംയോജനത്തിലൂടെ ആധുനികരീതിയിലുള്ള ചികിത്സയാണ് ഇവിടെനിന്നും ലഭിക്കുകയെന്നും 2026 മാർച്ച് മുതൽ പ്രവർത്തനം തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.

ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും www.tulah.life വെബ്സൈറ്റ് സന്ദർശിക്കാം.

X
Top