ഇന്ത്യ ഏഴ് ശതമാനം വളർച്ച കൈവരിക്കുമെന്ന് ഐഎംഎഫ്; ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം എന്ന നേട്ടം നിലനിർത്തി ◆ കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യയിൽ ദാരിദ്ര്യ മുക്തരായത് 2.5 കോടി ആളുകൾ: പ്രധാനമന്ത്രി നരേന്ദ്ര മോദി ◆ ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് വൻ കുതിപ്പ്; ജിഡിപി വളർച്ച 7.8 ശതമാനമായി തുടരുന്നുവെന്ന് ഔദ്യോഗിക കണക്കുകൾ ◆ ജിഎസ്ടി റിട്ടേണ്‍ ഫയലിംഗ് വര്‍ഷത്തില്‍ ഒരിക്കലാക്കാന്‍ നീക്കം ◆ റീട്ടെയിൽ നാണയപ്പെരുപ്പത്തിൽ വർധന; ഭക്ഷ്യവസ്തുക്കൾക്ക് വൻ വിലക്കയറ്റം ◆

അപ്രമേയ എഞ്ചിനീയറിംഗ് ഐപിഒയ്ക്കായി ഡ്രാഫ്റ്റ് പേപ്പറുകള്‍ സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: മെഡിക്കല്‍ ഉപകരണ നിര്‍മ്മാതാക്കളായ അപ്രമേയ എഞ്ചിനീയറിംഗ് പ്രാരംഭ പബ്ലിക് ഓഫറിംഗി (ഐപിഒ) നായി സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡി (സെബി) ന് മുന്‍പാകെ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. 50 ലക്ഷം ഓഹരികളുടെ ഫ്രഷ് ഇഷ്യുവാണ് ഐപിഒ. പ്രവര്‍ത്തന മൂലധനമായും പൊതു കോര്‍പറേറ്റ് ആവശ്യങ്ങള്‍ക്കും ഐപിഒ തുക വിനിയോഗിക്കും.

ഉയര്‍ന്ന മൂല്യമുള്ള ഹെല്‍ത്ത് കെയര്‍ ഉപകരണങ്ങളും ഡയഗ്‌നോസ്റ്റിക് ഉപകരണങ്ങളും വിതരണം ചെയ്യുന്നതിനൊപ്പം ടേണ്‍കീ അടിസ്ഥാനത്തില്‍ ഐസിയു, ഓപ്പറേഷന്‍ തിയേറ്റര്‍, പ്രീ ഫാബ്രിക്കേറ്റഡ് സ്ട്രക്ചര്‍ വാര്‍ഡ് എന്നിവയുടെ ഇന്‍സ്റ്റാളേഷന്‍, സജ്ജീകരണം, പരിപാലനം തുടങ്ങിയവയും കമ്പനി നിര്‍വഹിക്കുന്നു.

ഹേം സെക്യൂരിറ്റീസ് ലിമിറ്റഡ് ആണ് ഇഷ്യുവിന്റെ ഏക ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍. ബിഎസ്ഇയിലും എന്‍എസ്ഇയിലും ഓഹരി ലിസ്റ്റ് ചെയ്യപ്പെടും.

X
Top