
ന്യൂഡല്‍ഹി: ഗൂഗിള്‍ പേ, പേടിഎം മാതൃകയില്‍ ആപ്പിള്‍ പേയും ഇന്ത്യയിലെത്തുന്നു. തങ്ങളുടെ ഡിജിറ്റല്‍ പേയ്മെന്റ് ആപ്ലിക്കേഷന്‍ ” ആപ്പിള്‍ പേ” ഇന്ത്യയില്‍ അവതിരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ആപ്പിള്‍. അപ്ലിക്കേഷന്റെ പ്രാദേശികവല്‍ക്കരിച്ച പതിപ്പ് സൃഷ്ടിക്കുന്നതിനായി നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായി (എന്‍പിസിഐ) ടെക് ഭീമന്‍ ചര്‍ച്ച നടത്തുന്നുണ്ട്.
നിയര്‍-ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ (എന്‍എഫ്സി) സാങ്കേതികവിദ്യ ഉപയോഗിക്കുന്ന കോണ്‍ടാക്റ്റ്ലെസ് പേയ്മെന്റ് സൊല്യൂനാണ് ആപ്പിള്‍പേ. ഉപയോക്താക്കള്‍ക്ക് അവരുടെ ഐഫോണ്‍ അല്ലെങ്കില്‍ ആപ്പിള്‍ വാച്ച് കോണ്‍ടാക്റ്റ്ലെസ് റീഡര്‍ വഴി പേയ്മന്റുകള്‍ നടത്താം.
അതേസമയം ഇന്ത്യയില്‍ ആപ്പിള്‍ പേ നടപ്പാക്കാനുള്ള വെല്ലുവിളി എന്‍എഫ്സിയുടെ പരിമിതമായ ലഭ്യതയാണ്. മിക്ക സ്മാര്‍ട്ട്ഫോണുകളിലും പിഒഎസ് മെഷീനുകളിലും എന്‍എഫ്സി ഇല്ല. പ്രത്യേകിച്ചും ടയര്‍ വണ്‍ നഗരങ്ങളില്‍ നിന്ന് മാറുമ്പോള്‍.
ആപ്പിള്‍ തങ്ങളുടെ പ്രീമിയം ക്രെഡിറ്റ് കാര്‍ഡ്,ആപ്പിള്‍ കാര്‍ഡ് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.






