നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മുന്നിൽ മഹാരാഷ്‌ട്രറെയര്‍ എര്‍ത്ത് ധാതുക്കള്‍ തദ്ദേശീയമായി ഉല്‍പ്പാദിപ്പിക്കാൻ ഇന്ത്യഇന്ത്യയുടെ കയറ്റുമതി ലക്ഷം കോടി ഡോളറിലേക്ക്ജിഎസ്ടി റിട്ടേൺ ഫയലിങ്ങിന് ഇനി 3 വർഷം കട്ട്-ഓഫ് സമയം27 കോടി ഇന്ത്യക്കാർ ദാരിദ്ര്യത്തില്‍നിന്ന് മുക്തരായെന്ന് ലോകബാങ്ക്‌ റിപ്പോര്‍ട്ട്

ഇന്ത്യയില്‍ നിന്നുള്ള ഉത്പാദനം 25 ശതമാനമാക്കാന്‍ ആപ്പിള്‍

ന്യൂഡല്‍ഹി: ഉത്പാദനത്തിന്റെ 25 ശതമാനവും ഇന്ത്യയില്‍ നിന്നാക്കാന്‍ ഐ ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍.നിലവില്‍ 5-7 ശതമാനം ഉത്പന്നങ്ങളാണ് അവര്‍ രാജ്യത്ത് നിര്‍മ്മിക്കുന്നത്. വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഗോയലിനെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

‘ആപ്പിള്‍,- മറ്റൊരു വിജയഗാഥ- ഇന്ത്യയെ ഒരു മത്സരാധിഷ്ഠിത നിര്‍മ്മാണ ലക്ഷ്യസ്ഥാനമായി ഉയര്‍ത്തി കാണിക്കുന്നു,’ പീയൂഷ് ഗോയല്‍ പറഞ്ഞു. ‘അവരുടെ ഉല്‍പ്പാദനത്തിന്റെ ഏകദേശം 5-7% ഇന്ത്യയിലാണുള്ളത്. ഞാന്‍ തെറ്റിദ്ധരിച്ചിട്ടില്ലെങ്കില്‍, നിര്‍മ്മാണത്തിന്റെ 25% വരെ എത്തിക്കാനാണ് അവര്‍ ലക്ഷ്യമിടുന്നത്. ഇന്ത്യയില്‍ നിര്‍മ്മിച്ച ഏറ്റവും പുതിയ മോഡലുകള്‍ ഈയിടെ കമ്പനി പുറത്തിറക്കി.’

ആപ്പിള്‍ ഇക്കാര്യത്തില്‍ പ്രതികരണമറിയിച്ചിട്ടില്ല. സര്‍ക്കാറിന്റെ പ്രേരണയില്‍ ഐഫോണ്‍ നിര്‍മ്മാണം വലിയ തോതില്‍ ഇന്ത്യയില്‍ നടക്കുന്നുണ്ട്. 2017-ല്‍ വിസ്‌ട്രോണ്‍ വഴിയും പിന്നീട് ഫോക്സ്‌കോണിലൂടെയും ഐഫോണ്‍ അസംബ്ലിംഗ് ഇന്ത്യയില്‍ ആരംഭിച്ചു.ആപ്പിള്‍ ഐഫോണുകള്‍ അസംബിള്‍ ചെയ്യുന്നത് പ്രധാനമായും തായ് വാനീസ് നിര്‍മ്മാണ ഭീമന്മാരായ വിസ്ട്രോണ്‍, ഫോക്സ്‌കോണ്‍ ഗ്രൂപ്പുകളാണ്.

സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍, ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുകയാണ്. കോവിഡ് നിയന്ത്രണങ്ങള്‍ ചൈനയുടെ ഉപകരണ ഉത്പാദനത്തെ മരവിപ്പിച്ചതാണ് കാരണം. ഈ സാഹചര്യം ഉപയോഗപ്പെടുത്താന്‍ ഇന്ത്യയും ഒരുങ്ങുന്നു.

X
Top