അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ഓപ്പണ്‍ എഐയിലെ ഒബ്‌സര്‍വര്‍ അംഗത്വം ഉപേക്ഷിച്ച് മൈക്രോസോഫ്റ്റും ആപ്പിളും

ർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്ഥാപനമായ ഓപ്പൺ എഐയുടെ ബോർഡ് അംഗത്വം ഉപേക്ഷിച്ച് മൈക്രോസോഫ്റ്റും ആപ്പിളും. ഓപ്പൺ എഐയിലെ പ്രധാന നിക്ഷേപകരാണ് മൈക്രോസോഫ്റ്റ്. ഓപ്പൺ എഐ ബോർഡിൽ ഒബ്സര്വർ സ്ഥാനമാണ് മൈക്രോസോഫ്റ്റിനുണ്ടായിരുന്നത്.

നവംബറിൽ ഓപ്പൺ എഐയിൽ നിന്ന് പുറത്താക്കപ്പെട്ട സിഇഒ സാം ഓൾട്ട്മാൻ തൽസ്ഥാനത്തേക്ക് തിരികെ എത്തുകയും പഴയ ബോർഡ് അംഗങ്ങളെ പിരിച്ചുവിട്ട് പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കുകയും ചെയ്ത സമയത്താണ് മൈക്രോസോഫ്റ്റും നിരീക്ഷക അംഗമായി ബോർഡിൽ ഇടം പിടിച്ചത്.

ഐഫോണുകളിലും ആപ്പിളിന്റെ മറ്റ് പ്ലാറ്റ്ഫോമുകളിലും ജനറേറ്റീവ് എഐ സൗകര്യങ്ങൾ എത്തിക്കുന്നതിന്റെ ഭാഗമായി ഉണ്ടാക്കിയ കരാറിന്റെ ഭാഗമായാണ് ആപ്പിൾ ഓപ്പൺ എഐയുടെ ബോർഡ് ഒബ്സർവർ സ്ഥാനത്തേക്ക് ക്ഷണിക്കപ്പെട്ടത്.

മാസങ്ങൾക്ക് മുമ്പ് തന്നെ മൈക്രോസോറ്റിന് ഒബ്സർവർ സ്ഥാനം ലഭിച്ചിരുന്നതിനാൽ കമ്പനിയുടെ പ്രതിനിധി ഓപ്പൺ എഐയുടെ യോഗങ്ങളിൽ പങ്കെടുത്തിരുന്നു. എന്നാൽ ആപ്പിൾ ഇതുവരെ യോഗങ്ങളിൽ ഭാഗമായിട്ടില്ലെന്നാണ് വിവരം.

ഇരു കമ്പനികളും ഒബ്സർവർ സ്ഥാനം ഉപേക്ഷിച്ചതോടെ ഓപ്പൺ എഐ ബോർഡിൽ ഇപ്പോൾ ഒബ്സർവർ അംഗങ്ങൾ ആരുമില്ല.

ബോർഡിലെ വോട്ടവകാശമില്ലാത്ത അംഗമാണ് ഒബ്സർവർ. ബോർഡ് യോഗങ്ങളിൽ പങ്കാളിയാവാനും കമ്പനിയുടെ ചർച്ചകളും തീരുമാനങ്ങളും നേരിട്ടറിയാനും സാധിക്കുമെങ്കിലും തീരുമാനങ്ങളെടുക്കാനുള്ള വോട്ടവകാശം ഉണ്ടാവില്ല.

എന്നാൽ ഓപ്പൺ എഐയിലെ ഒബ്സർവർ അംഗത്വവും 1000 കോടിയിലേറെ ഡോളർ വരുന്ന മൈക്രോസോഫ്റ്റിന്റെ നിക്ഷേപവും വിവിധ യൂറോപ്യൻ രാജ്യങ്ങളിലേയും യുകെ, യുഎസ് എന്നിവിടങ്ങളിലെ സർക്കാർ ഏജൻസികളിൽ ആശങ്കകയ്ക്കിടയാക്കി.

ഓപ്പൺ എഐയിൽ മൈക്രോസോഫ്റ്റിന് എത്രത്തോളം നിയന്ത്രണാധികാരം ഉണ്ട് എന്നത് സംബന്ധിച്ചാണ് ഇവർ ആശങ്ക ഉയർത്തിയത്.

അതേസമയം കഴിഞ്ഞ എട്ട് മാസങ്ങളായി പുതിയതായി രൂപീകരിച്ച ബോർഡിന്റെ സുപ്രധാനമായ മുന്നേറ്റങ്ങൾക്ക് സാക്ഷിയാണെന്നും കമ്പനിയുടെ ഇപ്പോഴുള്ള ദിശയിൽ ആത്മവിശ്വാസമുണ്ടെന്നും അതുകൊണ്ടുതന്നെ ഒബ്സർവർ എന്ന നിലയിലുള്ള തങ്ങളുടെ പരിമിതമായ സ്ഥാനത്തിന്റെ ആവശ്യകതയില്ലെന്നും ജൂലായ് 9 ന് ഓപ്പൺ എഐയ്ക്ക് നൽകിയ കത്തിൽ മൈക്രോസോഫ്റ്റ് പറഞ്ഞു.

ആപ്പിൾ ഉല്പന്നങ്ങളുടെ സോഫ്റ്റ് വെയർ തലത്തിൽ ഉൾപ്പെടുത്തുന്ന ഓപ്പൺ എഐ സേവനങ്ങളുടെ സുതാര്യത ഉറപ്പുവരുത്താൻ ബോർഡ് അംഗത്വത്തിലുൂടെ ആപ്പിളിന് സാധിക്കുമെന്നായിരുന്നു വിലയിരുത്തപ്പെട്ടിരുന്നത്.

ഓപ്പൺ എഐയിലേ ഏറ്റവും വലിയ നിക്ഷേപകരാണെന്നതിന് പുറമെ ആപ്പിളിനെ പോലെ തന്നെ ഓപ്പൺ എഐയുടെ എഐ മോഡലുകളുടെ ഉപഭോക്താവ് കൂടിയാണ് മൈക്രോസോഫ്റ്റ്.

X
Top