ഇന്ത്യ-യുകെ സമ്പൂർണ സാമ്പത്തിക വ്യാപാര കരാർ: സമുദ്രോത്പന്ന മേഖലയിലെ പങ്കാളികൾക്ക് അവബോധം സൃഷ്ടിക്കാൻ എംപിഇഡിഎ‘കേരളം ആഢംബര പാക്കേജിനും ബജറ്റ് ടൂറിസത്തിനും സാധ്യതയുള്ള മുന്‍നിര ഡെസ്റ്റിനേഷന്‍’നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖല

ആപ്പിൾ ഫോൾഡബിൾ ഫോൺ പുറത്തിറങ്ങുക അടുത്ത വർഷം

പ്പിളിന്റെ ഫോൾഡബിൾ ഫോൺ റിലീസ് ചെയ്യാൻ ഇനിയും സമയമെടുക്കുമെന്ന് റിപ്പോർട്ട്. 2025 ൽ തന്നെ ഫോൺ വിപണിയിൽ എത്തുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും 2026 ന്റെ രണ്ടാം പകുതിയിൽ മാത്രമായിരിക്കും ഫോൺ റിലീസ് ചെയ്യുകയെന്നാണ് പുതിയ റിപ്പോർട്ട്.

നിലവിൽ വിപണിയിൽ ഉള്ള ഓപ്പോ, സാംസങ്, വൺപ്ലസ്, ഹുവാവേ, വിവോ, ഹോണർ എന്നിവയുടെ ഫോൾഡബിൾ ഫോണുകളോട് മത്സരിക്കാനാണ് ആപ്പിൾ പുതിയ ഫോൺ പുറത്തിറക്കുന്നത്.

സാംസങ് ആണ് ആപ്പിളിന് മടക്കാവുന്ന തരത്തിലുള്ള OLED പാനൽ ഡിസ്‌പ്ലെ നൽകുക. ഫോൾഡബിൾ ഐഫോണിന് 5.5 ഇഞ്ച് കവർ ഡിസ്പ്ലേയും 7.8 ഇഞ്ച് ഇന്റേണൽ സ്‌ക്രീനും ഉണ്ടാകുമെന്നും റിപ്പോർട്ടുണ്ട്.

2025 അവസാനമോ 2026 ന്റെ തുടക്കമോ സാംസങ് ഈ OLED സ്‌ക്രീനുകൾ നിർമ്മിക്കാൻ തുടങ്ങുമെന്നാണ് വിവരം. അടുത്ത വർഷം അവസാനത്തോടെ ആപ്പിൾ മടക്കാവുന്ന ഹാൻഡ്സെറ്റ് പുറത്തിറക്കുമെന്നാണ് ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ട്.

അതേസമയം, നേരത്തെ പദ്ധതിയിട്ടതിനേക്കാളും 6 ദശലക്ഷം കൂടുതൽ യൂണിറ്റ് ഐഫോണുകൾ ആപ്പിൾ നിർമിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഐഫോൺ 16 പ്രോ മാക്‌സ് മോഡലിനേക്കാൾ കൂടുതലായിരിക്കും ഐഫോൺ ഫോൾഡബിളിന്റെ വിലയെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യൻ വിപണിയിൽ 1,97,000 രൂപയായിരിക്കാം ഫോണിന്റെ വിലയെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.

X
Top