ഉൾനാടൻ ജലപാത വികസന കൗൺസിലിന് സമാപനംദാവോസ് സാമ്പത്തിക ഫോറത്തില്‍ 1,17,000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം നേടി കേരളംഇന്ത്യയുടെ റഷ്യൻ എണ്ണ വാങ്ങൽ ഇടിഞ്ഞുകേന്ദ്ര ബജറ്റ് 2026: ആദായനികുതി പരിധിയിലും ഡിഡക്ഷനുകളിലും ഇളവുകൾക്ക് സാധ്യതഇൻഡിഗോ ഒഴിച്ചിട്ട സ്ലോട്ടുകൾക്കായി വിമാനക്കമ്പനികളിൽ നിന്ന് അപേക്ഷ ക്ഷണിച്ച് സർക്കാർ

പുതിയ മേധാവിയെ കണ്ടെത്താൻ നടപടികള്‍ വേഗത്തിലാക്കി ആപ്പിള്‍

സിലിക്കൺവാലി: ടിം കുക്കിന് പകരം പുതിയ മേധാവിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആപ്പിള്‍ ശക്തമാക്കിയതായി റിപ്പോര്‍ട്ട്. അടുത്തവര്‍ഷം ടിം കുക്ക് ആപ്പിള്‍ മേധാവി സ്ഥാനം ഒഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആപ്പിളിന്റെ ഹാര്‍ഡ്വെയര്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ജോണ്‍ ടെര്‍നസിന്റെ പേരാണ് ടിം കുക്കിന് പിന്‍ഗാമിയായി ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്നതെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഈ വിഷയത്തില്‍ ആപ്പിള്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

പുറത്ത് അധികം പ്രശസ്തനല്ലെങ്കിലും ആപ്പിളിനുള്ളില്‍ വലിയ സ്വാധീനമുള്ളയാളാണ് ജോണ്‍ ടെര്‍നസ്. ഐഫോണ്‍, ഐപാഡ്, മാക്, എയര്‍പോഡ് തുടങ്ങിയ ആപ്പിള്‍ ഉത്പന്നങ്ങളുടെ ഹാര്‍ഡ്‌വേര്‍ എന്‍ജിനിയറിങ്ങിന്റെ ചുമതല അദ്ദേഹത്തിനാണ്.

14 വര്‍ഷക്കാലമായി ആപ്പിളിന്റെ നേതൃസ്ഥാനത്തുള്ളയാളാണ് ടിം കുക്ക്. 2011 ലാണ് അദ്ദേഹം സിഇഒ ആയി ചുമതലയേറ്റത്. ടിം കുക്കിന് ഈ വര്‍ഷം 65 വയസ്സുതികയുമെന്നതും അധികാരകൈമാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടുന്നു. എന്നാല്‍, ഇതുവരെ സ്ഥാനമൊഴിയുന്നതുസംബന്ധിച്ച് അദ്ദേഹം പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല.

എഐ യുഗത്തില്‍ ആപ്പിളിനെ പുതുവഴിയില്‍ നയിക്കാന്‍ പുതിയ നേതൃത്വം വരണമെന്നും ടിം കുക്ക് സ്ഥാനം ഒഴിയണമെന്നുമുള്ള ആവശ്യം വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു. മത്സരം കനക്കുന്ന വിപണിയില്‍ കൃത്യമായ അധികാരക്കൈമാറ്റം നിര്‍ണായകമാണ്. ഇതുകൂടി മുന്‍നിര്‍ത്തിയാകാം ആപ്പിള്‍ ബോര്‍ഡ് നടപടികളെന്നും കണക്കാക്കുന്നു.

X
Top