തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

മാന്‍കൈന്‍ഡ് ഫാര്‍മ ഓഹരിയുടെ ലക്ഷ്യവില കുറച്ച് ആന്റിക് സ്റ്റോക്ക് ബ്രോക്കിംഗ്

ന്യൂഡല്‍ഹി: ആന്റിക്ക് സ്റ്റോക്ക് ബ്രോക്കിംഗ് ലക്ഷ്യവില കുറച്ചിട്ടും മാന്‍കൈന്‍ഡ് ഫാര്‍മ വെള്ളിയാഴ്ച കുതിച്ചു. 5 ശതമാനം ഉയര്‍ന്ന് 1466.25 രൂപയിലായിരുന്നു ക്ലോസിംഗ്. 1584 രൂപയില്‍ നിന്നും 1539 രൂപയിലേയ്ക്കാണ് ബ്രോക്കറേജ് സ്ഥാപനം ലക്ഷ്യവില താഴ്ത്തിയത്.

എന്നാല്‍ വാങ്ങല്‍ നിര്‍ദ്ദേശം നിലനിര്‍ത്തിയിട്ടുണ്ട്. കമ്പനിയുടെ പുരോഗതി ഇന്‍പുട്ട് കോസ്റ്റ് കുറയുന്നതിനെ ആശ്രയിച്ചിരിക്കുമെന്ന് ആന്റിക് അനലിസ്റ്റുകള്‍ പറയുന്നു.കൂടാതെ ആര്‍എക്സ് പോര്‍ട്ട്ഫോളിയോയുടെ വില വര്‍ധന, ഗുരുതര രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍, പനേഷ്യ പോര്‍ട്ട്ഫോളിയോയുടെ വളര്‍ച്ച എന്നിവയും സ്വാധീനിക്കും.

രണ്ട് വര്‍ഷത്തില്‍ മാന്‍കൈന്‍ഡ് ഫാര്‍മ 13 സിഎജിആറില്‍ വളരുമെന്നാണ് അനലിസ്റ്റുകള് വിശ്വസിക്കുന്നത്. എബിറ്റ മാര്‍ജിന്‍ 2025 ഓടെ 25 ശതമാനമാകും. നാലാംപാദത്തില്‍ വരുമാനം 2053 കോടി രൂപയാക്കാന്‍ കമ്പനിയ്ക്ക് സാധിച്ചിരുന്നു.

മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 1726 കോടി രൂപയായിരുന്നു വരുമാനം. 19 ശതമാനത്തിന്റെ ഉയര്‍ച്ച. അറ്റാദായം 52 ശതമാനം ഉയര്‍ന്ന് 294 കോടി രൂപയായി. അതേസമയം ഗ്രോസ് മാര്‍ജിന്‍ 40 ബിപിഎസ് കുറഞ്ഞ് 67.2 ശതമാനത്തിലെത്തി.

എബിറ്റ ഭാവിയില്‍ 24-26 ശതമാനം വളരുമെന്ന് കമ്പനി അറിയിച്ചിരുന്നു.

X
Top