
ബെഗളൂരു: യുഎസ് ആസ്ഥാനമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റസ് ഗവേഷണ കമ്പനി ആന്‍ത്രോപിക്ക് ഇന്ത്യയിലെ ആവരുടെ ആദ്യ ഓഫീസ് ബെംഗളൂരുവില്‍ സ്ഥാപിക്കും. നിലവില്‍ കമ്പനി ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ഡാരിയോ ആംഡോയ് ഇന്ത്യയിലുണ്ട്.
ഉത്തരവാദിത്ത പൂര്‍ണ്ണമായ എഐ വികാസം, പങ്കാളിത്തം, നയ രൂപീകരണം എന്നിവ സംബന്ധിച്ച് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ചകള്‍ നടത്തും. ഈ രംഗത്ത് മത്സരം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ആന്‍ത്രോപിക്ക് ഇന്ത്യയിലെത്തുന്നത്. പ്രാദേശിക പ്രതിഭകളെയാണ് കമ്പനി റിക്രൂട്ട് ചെയ്യുക.
ഇന്ത്യയിലെ വളരുന്ന എഐ പ്രതിഭാധനത്തേയും സാങ്കേതിക വിദഗ്ധരേയും ഉപയോഗപ്പെടുത്തുന്നതിനാണിത്. ഇത് വഴി ഓപ്പണ്‍എഐ, ഗൂഗിള്‍,മൈക്രോസോഫ്റ്റ് , മെറ്റ തുടങ്ങിയ പ്രമുഖരുമായി മത്സരിക്കാമെന്ന് ഇവര്‍ കരുതുന്നു. ഓപ്പണ്‍ എഐ ന്യൂഡല്‍ഹിയില്‍ ഓഫീസ് തുടങ്ങാനിരിക്കയാണ്. ഇതിന്റെ ചുവടുപിടിച്ചാണ് ആന്ത്രോപ്പിക്കും ഇന്ത്യയിലെത്തുന്നത്.
ആഗോള എഐ രംഗത്ത് ഇന്ത്യയുടെ വര്‍ദ്ധിച്ചുവരുന്ന സ്വാധീനത്തെ ഇത് വെളിപ്പെടുത്തുന്നു. അതേസമയം ഇന്ത്യയില്‍ എത്രപേരെ നിയമിക്കുമെന്ന് കമ്പനികള്‍ വെളിപ്പെടുത്തിയിട്ടില്ല.