
മുംബൈ: ആന്‍തം ബയോസയന്‍സിന്റെ ഓഹരികള്‍ തിങ്കളാഴ്ച 27 ശതമാനം പ്രീമിയത്തില്‍ ലിസ്റ്റ് ചെയ്തു. എന്‍എസ്ഇയില്‍ 723.05 രൂപയിലും ബിഎസ്ഇയില്‍ 723.10 രൂപയിലുമാണ് ഓഹരികളെത്തിയത്.
വിപണി മൂല്യം 40,610.02 കോടി രൂപ. നേരത്തെ കമ്പനിയുടെ 3395 കോടി രൂപ ഐപിഒ 64 മടങ്ങ് അധികം സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടിരുന്നു. 540-570 രൂപയായിരുന്നു പ്രൈസ് ബാന്റ്.
ഐപിഒയ്ക്ക് മുന്നോടിയായി 1016 കോടി രൂപ ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് സമാഹരിക്കാനുമായി. േ്രഗ മാര്‍ക്കറ്റില്‍ 31 ശതമാനം പ്രീമിയത്തിലാണ് ഓഹരികള്‍ ട്രേഡ് ചെയ്തിരുന്നത്.
ബെംഗളൂരു ആസ്ഥാനമായ ആന്‍തം ബയോസയന്‍സസ് ഒരു കരാര്‍ ഗവേഷണ, വികസന, നിര്‍മ്മാണ സ്ഥാപനമാണ് (CRDMO). മരുന്നുകള്‍ വികസിപ്പിക്കല്‍, വാണിജ്യാടിസ്ഥാനത്തിലുള്ള ഉത്പാദനം എന്നിവ നിര്‍വഹിക്കുന്ന ഇന്ത്യയിലെ അപൂര്‍വ സ്ഥാപനങ്ങളിലൊന്ന്.






