പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ വിപണിയിൽ മികച്ച വളര്‍ച്ചഇന്ത്യൻ ഹോസ്പ്റ്റിലാറ്റി മേഖല മുന്നേറുന്നുഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി യുഎന്‍വിഴിഞ്ഞം തുറമുഖം: ഭൂഗർഭ തീവണ്ടിപ്പാതയുടെ ഡിപിആറിന് അംഗീകാരമായികൊച്ചി– ബെംഗളൂരു വ്യവസായ ഇടനാഴി: കേന്ദ്രസർക്കാരിനെ വീണ്ടും സമീപിച്ച് കേരളം

തകര്‍ച്ച തുടരുന്നു; നിഫ്റ്റി 18000 ത്തിനരികെ, 230 പോയിന്റ് നഷ്ടമാക്കി സെന്‍സെക്‌സ്

മുംബൈ: ചാഞ്ചാട്ടം നിറഞ്ഞ മറ്റൊരു ദിനത്തില്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ താഴ്ച വരിച്ചു. സെന്‍സെക്‌സ് 236.66 പോയിന്റ് അഥവാ 0.39 ശതമാനം താഴ്ന്ന് 60621.77 ലെവലിലും നിഫ്റ്റി50 80.10 പോയിന്റ് അഥവാ 0.44 ശതമാനം താഴ്ന്ന് 18027.70 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. 1533 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1865 ഓഹരികളാണ് തിരിച്ചടി നേരിട്ടത്.

146 എണ്ണം മാറ്റമില്ലാതെ തുടര്‍ന്നു. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഏഷ്യന്‍ പെയിന്റ്‌സ്, ബജാജ് ഫിനാന്‍സ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, നെസ്ലെ ഇന്ത്യ താഴ്ചവരിച്ചവയില്‍ പെടുന്നു. കോള്‍ ഇന്ത്യ, എച്ച്ഡിഎഫ്‌സി,പവര്‍ഗ്രിഡ്, എച്ച്ഡിഎഫ്‌സി,ഐടിസി എന്നിവ നേട്ടത്തിലായി.

മേഖലകളില്‍ ലോഹം, ഫാര്‍മ,എഫ്എംസിജി എന്നിവ 1 ശതമാനം വീതം പൊഴിച്ചപ്പോള്‍ ബാങ്ക് അരശതമാനം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ അരശതമാനം ദുര്‍ബലമാകുന്നതിനും വിപണി സാക്ഷിയായി. ചൈനീസ് വിപണികള്‍ തുറക്കുന്നതു കാരണമുള്ള ശുഭാപ്തി വിശ്വാസം വ്യാപാരത്തിന്റെ തുടക്കത്തില്‍ പ്രകടമായിരുന്നു.

എന്നാല്‍ മാന്ദ്യഭീതി പിന്നീട് വിപണികളെ താഴേക്ക് വലിച്ചിട്ടു. ബാങ്കിംഗ് ഒഴികെയുള്ള മേഖലകള്‍ മോശം പ്രകടനമാണ് നടത്തിയത്. സ്വകാര്യ ബാങ്കിംഗ് കമ്പനികള്‍ വരുമാനം പുറത്തുവിടാനിരിക്കെ ബാങ്കിംഗ് മേഖല മെച്ചപ്പട്ട പ്രകടനം നടത്തി.

X
Top