ക്രൂഡ് ഓയിൽ വിലയിൽ 112% വർദ്ധന; ആശങ്കയിൽ എണ്ണക്കമ്പനികൾയുദ്ധ സാഹചര്യത്തില്‍ കയറ്റുമതിക്കാർക്കായി ‘റിലീഫ്’ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർകപ്പലിൽ കയറ്റിയ ഇറാനിയൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കിയേക്കുംഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർ

ഇന്ത്യൻ കുടുംബങ്ങളിലെ കടത്തിന്റെ വാർഷിക വളർച്ച 102%

  • മ്യൂച്വൽ ഫണ്ടിലെ വളർച്ച 655%
  • ആസ്തി മുന്നേറ്റം 48 ശതമാനം

ന്യൂഡൽഹി: കോവിഡിനു ശേഷം ഇന്ത്യക്കാര്‍ ആസ്തിയുണ്ടാക്കുന്നതിലും വായ്പ എടുക്കുന്നതിലുമെല്ലാം പരമ്പരാഗത വഴി മാറിനടക്കുന്നുവെന്ന് റിസർവ് ബാങ്ക് കണക്കുകൾ. 2019 മുതൽ 2025 വരെയുള്ള കാലയളവിൽ ഇന്ത്യക്കാർ വിവിധ ആസ്തികൾ സ്വരുക്കൂട്ടിയതിൽ 48 ശതമാനം വളർച്ച നേടിയിട്ടുണ്ട്.

ജിഡിപിയിലും വിവിധ സാമ്പത്തിക ആസ്തികളുടെ വിഹിതം കുറവും അതേസമയം വായ്പാവിഹിതം കൂടുതലുമാണ്. എന്നാൽ ഇതേ കാലയളവിൽ കുടുബങ്ങളിലെ വാർഷിക കടങ്ങളുടെ തോത് വർധിച്ചത് 102 ശതമാനമാണ്. ഇക്കാലയളവിൽ വീട്ടുകാരുെട പ്രിയപ്പെട്ട നിക്ഷേപരീതിയായി മാറിയത് മ്യൂച്വൽ ഫണ്ടുകളാണ് എന്ന പ്രത്യേകതയുമുണ്ട്.

കുതിച്ചുയർന്ന് കടം
2019–20ൽ ഇന്ത്യക്കാർ വായ്പ എടുത്തത് 7.7 ലക്ഷം കോടി രൂപയായിരുന്നു. തൊട്ടടുത്ത വർഷം അത് 7.9 ലക്ഷം കോടി രൂപയായി. എന്നാൽ 2022–23 ല്‍ കടമെടുത്തത് 16 ലക്ഷം കോടി രൂപയായി കുതിച്ചുയർന്നു. 2023–24ൽ ഇത് 18.8 ലക്ഷം കോടി രൂപയായി. 2024–25ൽ ഇത് നേരിയ തോതിൽ താഴ്ന്ന് 15.7 ലക്ഷം കോടി രൂപയായിട്ടുണ്ട്. അഞ്ച് വർഷത്തിനുള്ളിൽ ഉണ്ടായ വർധനവ് 102 ശതമാനമാണ്.

അതേസമയം ഇന്ത്യൻ കുടുംബങ്ങൾ 2019–20ൽ 24 ലക്ഷം കോടി രൂപ വിവിധ ആസ്തികളിൽ നിക്ഷേപിച്ചത് അഞ്ച് വർഷം കഴിഞ്ഞപ്പോൾ 48 ശതമാനം വർധനയോടെ 35.6 ലക്ഷം കോടി രൂപയായിട്ടേ ഉള്ളൂ എന്ന് ആർബിഐയുടെ കണക്കുകൾ വ്യക്തമാക്കുന്നു. 2019ൽ ജിഡിപിയുടെ 3.9 ശതമാനമായിരുന്നു ഗാർഹിക കടങ്ങളുടെ വിഹിതമെങ്കിൽ അഞ്ച് വർഷത്തിനിടയിൽ ഇത് 4.7 ശതമാനമായി വർധിച്ചു. ഇത്തവണ സ്ഥിതി അൽപം മെച്ചപ്പെട്ടെങ്കിലും 2023–24ൽ 6.2 ശതമാനമായിരുന്നു വിഹിതം.

ബാങ്ക് നിക്ഷേപവും മ്യൂച്വൽ ഫണ്ടും
ബാങ്ക് നിക്ഷേപങ്ങളോടാണ് ഇപ്പോഴും മിക്കവർക്കും പ്രിയമെങ്കിലും ആ താൽപര്യം വേഗത്തിൽ മാറുന്നതായാണ് കണക്കുകള്‍ കാണിക്കുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി മ്യൂച്വൽ ഫണ്ടുകൾക്ക് ഗാർഹിക നിക്ഷേപകർക്കിടയിൽ മികച്ച സ്വീകാര്യതയാണ് കൈവരുന്നത്. 2010–20ൽ ബാങ്ക് നിക്ഷേപത്തിന്റെ 32 ശതമാനം വിഹിതം ഗാർഹിക നിക്ഷേപങ്ങളായിരുന്നെങ്കിൽ അഞ്ചു വർഷംകൊണ്ട് അത് 33.3 ശതമാനം മാത്രമാണ് വർധിച്ചിട്ടുള്ളത്.

അതേസമയം 2019ൽ മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിന്റെ വിഹിതം 2.6 ശതമാനമായിരുന്നത് ഇപ്പോൾ 13.1 ശതമാനമായാണ് ഉയർന്നത്. മ്യൂച്വൽ ഫണ്ട് നിക്ഷേപം 2019–20ൽ 61,686 കോടി രൂപയായിരുന്നത് 2024–25ൽ 4.7 ലക്ഷം കോടി രൂപയായി ഉയർന്നിട്ടുണ്ട്.

ഏകദേശം 655 ശതമാനം വളർച്ചയാണിത്. മറ്റ് നിക്ഷേപമേഖലകളായ പ്രൊവിഡന്റ് ഫണ്ട്, പെൻഷൻ ഫണ്ട്, ചെറുകിട സമ്പാദ്യങ്ങൾ ഇവയിൽ കാര്യമായ മാറ്റങ്ങൾ ഈ കാലയളവിൽ ഇല്ല.

X
Top