തരംഗമായി വിന്‍റേജ് കാറുകള്‍വെഡിംഗ് ആന്‍ഡ് മൈസ് ടൂറിസം; കേരളത്തെ കാത്തിരിക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ അവസരംഇന്ത്യയ്‌ക്കെതിരെ അധിക താരിഫ് ചുമത്തില്ലെന്ന സൂചന നല്‍കി ട്രംപ്റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുത്തനെ ഉയര്‍ന്നുജിഎസ്ടി പരിഷ്‌ക്കരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, നിത്യോപയോഗ ഉത്പന്നങ്ങളുടെ നികുതി കുറയും

ഭൂട്ടാനില്‍ ഒരു ബില്യണ്‍ ഡോളറിന്റെ പുനരുല്‍പാദന ഊര്‍ജ്ജ പദ്ധതിയുമായി അനിൽ അംബാനി

മുംബൈ: ബിസിനസ് ലോകത്ത് ഒരുകാലത്ത് അധികായനായിരുന്ന അനില്‍ അംബാനി പിന്നീട് സര്‍വ്വം നഷ്ടപ്പെട്ട പരാജയപ്പെട്ട ബിസിനസുകാരന്റെ തലത്തിലേക്ക് മാറിപ്പോയെങ്കിലും, ഇപ്പോള്‍ ഒരു വമ്പന്‍ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്.

ഭൂട്ടാനില്‍ ഒരു ബില്യണ്‍ ഡോളര്‍ മൂല്യം വരുന്ന പുനരുല്‍പാദന ഊര്‍ജ്ജ പദ്ധതിയാണ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കാന്‍ പോകുന്നത്. 1.2 ഗിഗാവാട്ടിന്റെ സോളാര്‍ – ഹൈഡ്രോ പവര്‍ ഊര്‍ജ്ജ പദ്ധതിയാണ് നടപ്പിലാക്കുന്നത്.

റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്, റിലയന്‍സ് പവര്‍ ലിമിറ്റഡ് എന്നീ കമ്പനികള്‍ പ്രമോട്ടര്‍മാരായി തുടങ്ങിയ പുതിയ കമ്പനി റിലയന്‍സ് എന്റര്‍പ്രൈസസ് ആണ് ഭൂട്ടാനിലെ പദ്ധതിക്ക് പിന്നില്‍.

ഡ്രക് ഹോള്‍ഡിങ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡ് എന്ന ഭൂട്ടാനിലെ കമ്പനിയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇരു കമ്പനികളും ഇതിന്റെ ധാരണ പത്രം ഒപ്പുവച്ചു.

റിലയന്‍സ് പവറിന്റെ കോര്‍പ്പറേറ്റ് ഡെവലപ്‌മെന്റ് പ്രസിഡന്റ് ഹര്‍മന്‍ജിത്ത് സിംഗ് നേഗി, ഡ്രക് ഹോള്‍ഡിങ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയുടെ സിഇഒ ഉജ്ജ്വല്‍ ദീപ് ദഹല്‍ എന്നിവര്‍ തമ്മിലാണ് അനില്‍ അംബാനിയുടെ സാന്നിധ്യത്തില്‍ കരാര്‍ ഒപ്പിട്ടത്.

X
Top