
ന്യൂഡൽഹി: 2929 കോടി രൂപയുടെ ബാങ്ക് തട്ടിപ്പുകേസിൽ വ്യവസായി അനിൽ അംബാനിയെ സിബിഐ എട്ടു മണിക്കൂർ ചോദ്യംചെയ്തു. ഇന്നു വീണ്ടും ഹാജരാകാൻ അനിൽ അംബാനിക്ക് സിബിഐ നിർദേശം നല്കി.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പരാതിയിലാണ് സിബിഐ നടപടി. റിലയൻസ് കമ്യൂണിക്കേഷൻസിനെതിരേയാണ് കേസെടുത്തിരിക്കുന്നത്.






