നിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്അടിസ്ഥാന സൗകര്യ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 20,000 കോടി രൂപയുടെ ഗ്യാരണ്ടി ഫണ്ട്ഇന്ത്യയില്‍ നിക്ഷേപം ഇരട്ടിയാക്കാന്‍ ലോകബാങ്കിന്റെ സ്വകാര്യമേഖല വിഭാഗം ഐഎഫ്‌സി, 2030 ഓടെ 10 ബില്യണ്‍ ഡോളര്‍ ലക്ഷ്യംമൊത്തവില സൂചിക പണപ്പെരുപ്പം 0.52 ശതമാനമായി ഉയര്‍ന്നു

അനിൽ അംബാനി തിരിച്ചുവരവിന്റെ പാതയില്‍; അടച്ചുതീര്‍ത്തത് 17,600 കോടി കടം

പാപ്പരത്വത്തില്‍ നിന്ന് കരകയറുന്ന അനില്‍ അംബാനി വീണ്ടും ബിസിനസ് ലോകത്തെ അമ്പരപപ്പിക്കുകയാണ്. ഏഷ്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനിയുടെ ഇളയ സഹോദരന്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി മിന്നും ഫോമിലാണ്.

മക്കളുടെ പിന്‍ബലത്തില്‍ തിരിച്ചുകയറുന്ന അച്ഛന്റെ കഥ സാമൂഹിക മാധ്യമങ്ങളിലും വൈറല്‍ തന്നെ. അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ് കമ്പനികളില്‍ പലതും ഇന്ന് കടരഹിയ സ്റ്റാറ്റസ് കൈവരിച്ചു കഴിഞ്ഞു.

ഇതിനായി ഏകദേശം 17,600 കോടി രൂപയാണ് അദ്ദേഹം ചെലവഴിച്ചത്. വിദേശ കോടതിയില്‍ പപ്പാരത്വം പ്രഖ്യാപിച്ച അംബാനിയുടെ കൈയ്യില്‍ എങ്ങനെ ഇത്രയും തുക വന്നുവെന്ന സംശയം നിങ്ങള്‍ക്കുണ്ടോ? എങ്കില്‍ വായന തുടരൂ…

മക്കള്‍ കരുത്തില്‍ തിരിച്ചുവരവ്
അനില്‍ അംബാനിയുടെ മക്കളായ ജയ് അന്‍മോള്‍ അംബാനിയും, ജയ് അന്‍ഷുല്‍ അംബാനിയും ബിസിനസ് ലോകത്തെ സ്റ്റാറുകള്‍ ആണ് ഇന്ന്. ചെറുപ്രായത്തില്‍ തന്നെ തകര്‍ന്നടിഞ്ഞ റിലയന്‍സ് ഗ്രൂപ്പിനെ പുനരുജ്ജീവനത്തിന്റെ പാതയിലേക്ക് നയിക്കാന്‍ ഇവര്‍ക്കു സാധിച്ചു.

അച്ഛന്റെ വരുത്തിയ തെറ്റുകള്‍ ഒന്നൊന്നായി തിരുത്തുകയാണ് ഈ മക്കള്‍. ഗ്രൂപ്പ് കമ്പനികള്‍ അടുത്തിടെ ചില പ്രധാന കരാറുകള്‍ ഏറ്റെടുത്തു. ജാപ്പനീസ് സ്ഥാപനമായ നിപ്പോണിന്റെ റിലയന്‍സ് ക്യാപിറ്റലിലെ ഗണ്യമായ നിക്ഷേപമാണ് ഇതില്‍ പ്രധാനം. ഇതിനു വഴിതുറന്നതും മക്കള്‍ തന്നെ.

റിലയന്‍സ് ഇന്‍ഫ്രയും റിലയന്‍സ് പവറും
കഴിഞ്ഞ വര്‍ഷം അനില്‍ അംബാനി തന്റെ കമ്പനികളുടെ കടബാധ്യത കുറയ്ക്കുന്നതിനായി 17,600 കോടി രൂപയാണ് സമാഹരിച്ചത്. ഇതുപയോഗിച്ച് റിലയന്‍സ് ഇന്‍ഫ്ര, റിലയന്‍സ് പവര്‍ കമ്പനികളെ കടരഹിതമാക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.

അതേസമയം അനില്‍ അംബാനിയുടെ റിലയന്‍സ് ലേബലില്‍ 5 ലിസ്റ്റഡ് കമ്പനികള്‍ ഉണ്ട്. 3 കമ്പനികള്‍ ഇപ്പോഴും കടക്കെണിയില്‍ തുടരുന്നുവെന്നു സാരം. കടങ്ങള്‍ തീര്‍ത്ത ഇരു കമ്പനികളിലും അനില്‍ അംബാനി 2024 ഓഗസ്റ്റില്‍ നിക്ഷേപം ആരംഭിച്ചെന്നാണ് വിവരം.

വിദേശ കണ്‍വേര്‍ട്ടിബിള്‍ കറന്‍സി ബോണ്ടുകള്‍ (FCCB) വഴിയും, പ്രിഫറന്‍ഷ്യല്‍ ഇഷ്യു വഴിയുമാണ് ഈ ഫണ്ട് സമാഹരണം.

17,600 കോടി രൂപ കിട്ടിയത് എങ്ങനെ?
റിലയന്‍സ് ഇന്‍ഫ്രയും, റിലയന്‍സ് പവറും ചേര്‍ന്ന് വാര്‍ഡെ പാര്‍ട്ണര്‍മാരില്‍ നിന്ന് വിദേശ കണ്‍വേര്‍ട്ടിബിള്‍ കറന്‍സി ബോണ്ടുകള്‍ വഴി 7100 കോടി രൂപ സമാഹരിച്ചു. തുടര്‍ന്ന് പ്രിഫറന്‍ഷ്യല്‍ ഇക്വിറ്റി ഇഷ്യു വഴി 4500 കോടി നേടി.

കൂടാതെ രണ്ട് സ്ഥാപനങ്ങളും ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ പ്ലേസ്മെന്റ് (QIP) വഴിയും 3000 കോടി രൂപ വീതം സമാഹരിച്ചു. അനില്‍ അംബാനിയുടെ കൈവശം 17,600 കോടി രൂപയെത്തിയ വഴി നിങ്ങള്‍ക്കു മനസിലായി എന്നു കരുതുന്നു.

ഇതുവഴി റിലയന്‍സ് ഇന്‍ഫ്രയെയും റിലയന്‍സ് പവറിനെയും പുനരുജ്ജീവിപ്പിക്കാര്‍ പുതിയ മാനേജ്‌മെന്റിന് സാധിച്ചു.

സാമ്രാജ്യം വളരുന്നു.
കടരഹിതമായതോടെ നിക്ഷേപകരെ ആകര്‍ഷിക്കാനും, വിപണികളില്‍ തിളങ്ങാണും ഈ റിലയന്‍സ് കമ്പനികള്‍ക്കു സാധിച്ചു. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം റിലയന്‍സ് പവറിന്റെയും, റിലയന്‍സ് ഇന്‍ഫ്രയുടെയും സംയോജിത വിപണി മൂല്യം 33000 കോടി രൂപയിലെത്തി.

കഴിഞ്ഞ ആഴ്ച മൂന്ന് റിലയന്‍സ് ഗ്രൂപ്പ് കമ്പനികളുടെ ഓഹരികള്‍ ശക്തമായ ഉയര്‍ച്ചയ്ക്ക് സാക്ഷ്യം വഹിച്ചിരുന്നു.

സോളാറിലും ഡിഫന്‍സിലും ശ്രദ്ധ
തിരിച്ചുവരവില്‍ കമ്പനി പുനഃരുപയോഗ ഊര്‍ജത്തിലും പ്രതിരോധത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഭൂട്ടാനില്‍ ഒരു സോളാര്‍ പദ്ധതി സ്ഥാപിക്കുന്നതിനായി റിലയന്‍സ് ഗ്രൂപ്പ് അടുത്തിടെ 2000 കോടി രൂപയുടെ കരാര്‍ സ്വന്തമാക്കി.

റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ റിലയന്‍സ് ഡിഫന്‍സ് ജര്‍മ്മന്‍ ആയുധ നിര്‍മ്മാതാക്കളായ റെയിന്‍മെറ്റാല്‍ എജിയുമായി ഒരു ഡിഫന്‍സ് കരാറിലും ഏര്‍പ്പെട്ടിട്ടുണ്ട്.

X
Top