ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

അങ്കമാലി– എരുമേലി ശബരി റെയിൽ പദ്ധതിയ്ക്ക് വീണ്ടും ജീവൻ വെക്കുന്നു

പത്തനംതിട്ട: അങ്കമാലി– എരുമേലി ശബരി റെയിൽ പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റ് കെ–റെയിൽ ദക്ഷിണ റെയിൽവേയ്ക്കു കൈമാറി. പുതുക്കിയ എസ്റ്റിമേറ്റ് അനുസരിച്ചു പദ്ധതിച്ചെലവ് 3745 കോടി രൂപയാണ്.

ദക്ഷിണ റെയിൽവേയുമായി നടത്തുന്ന തുടർചർച്ചകൾക്കു ശേഷം അന്തിമ എസ്റ്റിമേറ്റ് റെയിൽവേ ബോർഡിലേക്ക് അയയ്ക്കും. പദ്ധതിയുടെ വിശദ പഠന റിപ്പോർട്ട് (ഡിപിആർ) ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കും.

മുൻ പഠനങ്ങളിൽനിന്നു വ്യത്യസ്തമായി പാത കടന്നുപോകുന്ന വിവിധ മേഖലകളിലെ വാണിജ്യ സാധ്യതകൾ കൂടി ഉൾപ്പെടുത്തും.

ശബരിമല സീസണിൽ മാത്രം തീർഥാടകരെത്തുന്ന പാത എന്നതിൽ നിന്നു മാറി വർഷം മുഴുവനും ചരക്കുനീക്കം സാധ്യമാക്കുന്നതിനും യാത്രക്കാരെ ലഭ്യമാക്കുന്നതിനുമുള്ള നിർദേശങ്ങളും റിപ്പോർട്ടിലുണ്ടാകും.

ചരക്കുലോറികൾ കയറ്റിക്കൊണ്ടു പോകുന്ന റോറോ ട്രെയിനുകൾ ഓടിക്കാനുള്ള സൗകര്യങ്ങളും മൂവാറ്റുപുഴ ഉൾപ്പെടെയുള്ള സ്റ്റേഷനുകളിലുണ്ടാകും.

ലോറികൾ ട്രെയിനിലേക്ക് ഓടിച്ചുകയറ്റാനാവശ്യായ റാംപുകൾ ഈ സ്റ്റേഷനുകളിൽ ശുപാർശ ചെയ്തിട്ടുണ്ട്. ശബരിമല തീർഥാടകർക്കുള്ള വിശ്രമ മുറികളും അനുബന്ധ സൗകര്യങ്ങളും എരുമേലി സ്റ്റേഷനോട് േചർന്നു നിർമിക്കും.

അതേ സമയം, പുതുക്കിയ എസ്റ്റിമേറ്റിന് അടിയന്തരമായി അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് മുൻ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനു കത്തുനൽകി.

രാജ്യത്തെ ലക്ഷക്കണക്കിനു വരുന്ന ശബരിമല തീർഥാടകർക്കു സഹായകരമാകുന്ന പദ്ധതി കേരളത്തിലെ മലയോര ജില്ലകളുടെ വികസനത്തിൽ നിർണായക പങ്കു വഹിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗതിശക്തി പദ്ധതികൾക്കു കേന്ദ്ര സർക്കാർ മുൻഗണന നൽകുന്നതിനാൽ ശബരി പാതയ്ക്ക് ഇത്തവണ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആക്‌ഷൻ കൗൺസിലുകൾ.

X
Top