ബിജെപിയുടെ ബാങ്ക് ബാലൻസ് 10,000 കോടിയായി ഉയർന്നുഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിൽറഷ്യയുടെ അസംസ്കൃത എണ്ണ ഇന്ത്യയിലേക്ക് ഒഴുകുന്നതായി റിപ്പോർട്ട്വ്യാപാര, ഊര്‍ജ, പ്രതിരോധ മേഖകളില്‍ സഹകരണം ശക്തമാക്കാൻ ഇന്ത്യയും യുഎസുംനിര്‍മ്മാണ മേഖല തിളങ്ങുമെന്ന് റിപ്പോർട്ട്

അനന്ത് ദേശീയ സർവകലാശാല ഏഴാമത് ബിരുദ ദാന ചടങ്ങ്

കൊച്ചി: വ്യവസായങ്ങളെയും സമൂഹങ്ങളെയും പുനഃ നിർമിക്കുന്നതിനും പരിസ്ഥിതിയെ വീണ്ടെടുക്കുന്നതിനും സഹായകരമായ വിദ്യാർത്ഥി സമൂഹത്തെയാണ് നാം ഇപ്പോൾ സൃഷ്ടിക്കുന്നതെന്ന് അനന്ത് ദേശീയ സർവകലാശാല പ്രസിഡന്റ് അജയ് പിരമൽ പറഞ്ഞു. സർവകലാശാലയിലെ ബിരുദ ദാന ചടങ്ങിൽ പ്രസം​ഗിക്കുകയായിരുന്നു അദ്ദേഹം. പത്മശ്രീ പുരസ്കാര ജേതാവും ശാസ്ത്രജ്ഞനും സോഹോ കോർപ്പറേഷൻ സഹ സ്ഥാപകനുമായ ഡോ. ശ്രീധർ വെമ്പു മുഖ്യാതിഥിയായി. രാജ്യത്തിന് അടിയന്തരമായി ആവശ്യമുള്ള നൂതനാശയങ്ങളും ശ്രദ്ധേയമായ പ്രവർത്തനങ്ങളും കാംപസിൽ കാണാനായതായി ഡോ. ശ്രീധർ വെമ്പു തന്റെ ബിരുദ ദാന പ്രസംഗത്തിൽ പറഞ്ഞു. ഏതാനും പതിറ്റാണ്ടുകൾക്കുള്ളിൽ രാജ്യം വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കുമ്പോൾ ഇന്നത്തെ വിദ്യാർഥികൾ ആ ഇന്ത്യയുടെ സൃഷ്ടാക്കളായി മാറുമെന്ന് ഡോ. സഞ്ജീവ് വിദ്യാർത്ഥി പറഞ്ഞു.

X
Top