
മുംബൈ: ബിഎസ്ഇ സെന്‍സെക്‌സ് 739.87 പോയിന്റ് അഥവാ 0.92 ശതമാനമുയര്‍ന്ന് 80597.66 ലെവലിലും നിഫ്റ്റി50 268 പോയിന്റ് അഥവാ 1.10 ശതമാനം ഉയര്‍ന്ന് 24631.30 ലെവലിലുമാണ് കഴിഞ്ഞയാഴ്ച ക്ലോസ് ചെയ്തത്.
ബിഎസ്ഇ ലാര്‍ജ്ക്യാപ്, മിഡ്ക്യാപ് സൂചികകള്‍ ഒരു ശതമാനം നേട്ടത്തിലും ബിഎസ്ഇ സ്മോള്‍ക്യാപ് 0.4 ശതമാനം നേട്ടത്തിലും വ്യാപാരം അവസാനിപ്പിച്ചു.
നാഗരാജ് ഷെട്ടി, എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് സീനിയര്‍ ടെക്നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ്
സാങ്കേതികമായി, വിപണി ഉയര്‍ച്ച താഴ്ചകള്‍ നേരിട്ടു. പ്രതിവാര ചാര്‍ട്ടിലെ പോസിറ്റീവ് കാന്‍ഡില്‍ ശുഭസൂചനയാണെങ്കിലും നിക്ഷേപകര്‍ ഭൗമരാഷ്ട്രീയ പ്രശ്‌നങ്ങളില്‍ ജാഗരൂകരാണ്.
നിലവിലെ സാഹചര്യത്തില്‍ സൂചിക 24300-24200 ലെവലുകളില്‍ പിന്തുണ സ്ഥാപിക്കാനാണ് സാധ്യത. 24700 ന് മുകളിലെ ഏത് മുന്നേറ്റവും സുസ്ഥിരമായ ഉയര്‍ച്ച ഉറപ്പുവരുത്തുകയും സൂചികയെ 25,000 മാര്‍ക്കിലേയ്ക്ക് നയിക്കുകയും ചെയ്യും.
അനലിസ്റ്റ് രൂപക് ഡെ, സീനിയര്‍ ടെക്നിക്കല്‍, എല്‍കെപി സെക്യൂരിറ്റീസ്
സൂചിക 24,337 ന് മുകളില്‍ നിലനില്‍ക്കുന്നിടത്തോളം വികാരം ബുള്ളിഷ് ട്രേഡുകള്‍ക്ക് അനുകൂലമാകും. പ്രതിരോധം 24,660 ലും 24,850 ലും സ്ഥാപിക്കപ്പെടുന്നു. അതേസമയം 24,337 ന് താഴെ ബെയറിഷ് ട്രെന്‍ഡ് പ്രകടമാകും.
അജിത് മിശ്ര – എസ്വിപി, റിസര്‍ച്ച്, റെലിഗെയര്‍ ബ്രോക്കിംഗ്
നിലവിലുള്ള ഏകീകരണം സൂചിപ്പിക്കുന്നത് വിപണികള്‍ വീണ്ടെടുക്കലിനായി കാത്തിരിക്കുന്നുവെന്നാണ്. 24800 ന് മുകളിലെ നിര്‍ണ്ണായക ബ്രേക്ക്ഔട്ട് പുതിയ സാധ്യതകള്‍ തുറക്കും. അല്ലാത്തപക്ഷം ഏകീകരണം നിലനില്‍ക്കും. റിസ്‌ക്ക് മാനേജ്‌മെന്റില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഒരു സ്റ്റോക്ക് കേന്ദ്രീകൃത സമീപനമാണ് ഇവിടെ ഉചിതം.