ഇന്ത്യൻ വിപണിയിൽ ചൈനീസ് ടീവി ബ്രാൻഡുകൾക്ക് നിരാശഇന്ത്യ ജെപി മോർഗൻ സൂചികയിൽ; സ്വാഗതം ചെയ്‌ത്‌ സാമ്പത്തിക കാര്യ സെക്രട്ടറി അജയ് സേത്ത്ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതി പ്രീമിയം സൗദി വെട്ടിക്കുറച്ചുക്രൂഡ് ഓയിൽ ഇറക്കുമതിയിൽ തുടർച്ചയായ മൂന്നാം മാസവും ഇടിവ്ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന

സാങ്കേതികമായി നിഫ്റ്റി ദുര്‍ബലം

മുംബൈ: ഓഗസ്റ്റ് 21 ന് ബെഞ്ച്മാര്‍ക്ക് സൂചികകളില്‍ കുതിച്ചുചാട്ടം ദൃശ്യമായി. പ്രാരംഭ മണിക്കൂറില്‍ ഇടിവ് നേരിട്ടെങ്കിലും 19,300-19,250 ലെവലുകള്‍ നിഫ്റ്റി 50യ്ക്ക് പിന്തുണ നല്‍കുകയായിരുന്നു. 50 ദിവസത്തെ ഇഎംഎ(എക്‌സ്‌പോണന്‍ഷ്യല്‍ മൂവിംഗ് ശരാശരി) ആയ ഈ മേഖല നിര്‍ണായക പിന്തുണയായി തുടരും.

20 ദിവസ ഇഎംഎ ആയ 19500 ആയിരിക്കും നിര്‍ണ്ണായക പ്രതിരോധം. പ്രതിദിന ചാര്‍ട്ടില്‍ നിഫ്റ്റി ബുള്ളിഷ് കാന്‍ഡില്‍ രൂപപ്പെടുത്തിയെങ്കിലും ശക്തിയുടെ അഭാവമുണ്ട്. അതുകൊണ്ടുതന്നെ സാങ്കേതികമായി സൂചിക ദുര്‍ബലമാണെന്ന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ്, ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ്, നാഗരാജ് ഷെട്ടി അറിയിക്കുന്നു.

നിര്‍ണ്ണായക പിന്തുണ, റെസിസ്റ്റന്‍സ് മേഖലകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 19,322- 19,292-19,242
റെസിസ്റ്റന്‍സ്: 19,421- 19,452- 19,502.

നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്:43,896- 43,837 -43,741
റെസിസ്റ്റന്‍സ്:44,089- 44,148 – 44,244.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
മാരുതി
ടോറന്റ് ഫാര്‍മ
മാരിക്കോ
ഒബ്രോയ് റിയാലിറ്റി
ഗോദ്‌റേജ് സിപി
അള്‍ട്രാടെക്ക് സിമന്റ്
ക്രോംപ്റ്റണ്‍
ഇന്‍ഫോസിസ്
ഡാബര്‍
ടിസിഎസ്

പ്രധാന ബള്‍ക്ക് ഡീലുകള്‍
ഏഷ്യന്‍ ഗ്രാനിറ്റോ ഇന്ത്യ: സാല്‍സെറ്റ് വിനിമയ്് പ്രൈവറ്റ് ലിമിറ്റഡ് 1000000 ഓഹരികള്‍ 54.65 രൂപ നിരക്കില്‍ വാങ്ങി.

അതല്‍ റിയല്‍ടെക്ക് ലിമിറ്റഡ്: മനീഷ് നിതിന്‍ താക്കൂര്‍ 135190 ഓഹരികള്‍ 137.61 രൂപ നിരക്കില്‍ വാങ്ങി. 104785 ഓഹരികള്‍ 137.98 രൂപ നിരക്കില്‍ യെല്ലോസ്‌റ്റോണ്‍ വെഞ്്‌ചേഴ്‌സ് വാങ്ങി. യെല്ലോ സ്‌റ്റോണ്‍ വെഞ്ച്വേഴ്‌സ് 96104 ഓഹരികള്‍ 138.03 രൂപ നിരക്കില് വില്‍പന നടത്തി. ഒപ്ട്യൂം ഇന്‍വെസ്റ്റ്‌മെന്റ്‌സ് 2469669 ഓഹരികള്‍ 138.11 രൂപ നിരക്കില് വില്‍പന നടത്തി.

ഡീബോക്ക് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്: പൗലോമി ഇന്‍വെസ്റ്റ്‌മെന്റ്‌സ് 249696 ഓഹരികള്‍ 138.11 രൂപ നിരക്കില്‍ വില്‍പന നടത്തി.

കൂടുതല്‍ ബള്‍ക്ക് ഡീലുകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

X
Top