തീ വിലയിൽ കേരളം 12-ാം മാസവും നമ്പർ വൺ‘കാലാവസ്ഥാ വ്യതിയാനവും പ്രകൃതിയിലെ അപ്രതീക്ഷിത മാറ്റങ്ങളും കേര കർഷകർ അവസരങ്ങളാക്കി മാറ്റണം’സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ വിപുലീകരിക്കുന്നു; പിഎഫ്, ഇഎസ്ഐ വേതന പരിധി ഉയർത്താൻ നീക്കംവിലക്കയറ്റത്തോത് വീണ്ടും ഉയരുന്നുഇന്ത്യ-യുഎസ് വ്യാപാര കരാർ: ചർച്ചകൾ വീണ്ടും മാറ്റിവച്ചു

ഇടിവ് തുടരുമെന്ന് വിദഗ്ധര്‍

മുംബൈ: മറ്റൊരു ദുര്‍ബല ദിനത്തിന് നിഫ്റ്റി സാക്ഷ്യം വഹിച്ചു. നെഗറ്റീവ് ~55 പോയിന്റില്‍, 40 ദിവസ ചലന ശരാശരിക്ക് (19358) താഴെ സൂചിക ക്ലോസ് ചെയ്യുകയായിരുന്നു. ബലഹീനതയുടെ ലക്ഷണമാണ് ഈ പ്രകടനമെന്ന് ഷെയര്‍ഖാന്‍ ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ് ജതിന്‍ ഗഡിയ പറയുന്നു.

നാലാം പ്രതിവാര നഷ്ടം രേഖപ്പെടുത്തിയ സൂചികയുടെ പ്രതിവാര മൊമന്റം സൂചിക, നെഗറ്റീവ് ക്രോസോവറാണ് കാണിക്കുന്നത്. കൂടാതെ ലോവര്‍ ടോപ്പ് ലോവര്‍ ബോട്ടം ഫോര്‍മേഷനും. ഇടിവ് തുടരുമെന്ന് ഗഡിയ അറിയിച്ചു.

19100 ലെവലിലാണ് അദ്ദേഹം സപ്പോര്‍ട്ട് പ്രതീക്ഷിക്കുന്നത്. ആഗോള ഇക്വിറ്റി വിപണികള്‍ യുഎസ് ബോണ്ട് യീല്‍ഡ് വര്‍ദ്ധനവിന്റെ പിടിയിലാണെന്ന് അമോല്‍ അത്താവാലെ, വൈസ് പ്രസിഡന്റ് – ടെക്‌നിക്കല്‍ റിസര്‍ച്ച്, കൊട്ടക് സെക്യൂരിറ്റീസ് പറഞ്ഞു. ഇത് വളര്‍ന്നുവരുന്ന കറന്‍സികളെ ബാധിക്കുകയും വിദേശ നിക്ഷേപകര്‍ സുരക്ഷിതമായ ഡോളറിലേയ്ക്ക് കൂടുമാറുകയും ചെയ്യുന്നു.

അതുകൊണ്ടുതന്നെ തുടര്‍ച്ചയായ ഏകീകരണമാണ് അത്താവാലെ പ്രതീക്ഷിക്കുന്നത്. മാത്രമല്ല, ടെക്-ഹെവി നാസ്ഡാക്കിലെ കുത്തനെയുള്ള ഇടിവ് ആഭ്യന്തര ഐടി ഓഹരികളില്‍ വില്‍പ്പനയ്ക്ക് കാരണമായി.കൂടാതെ ദുര്‍ബലമായ ആഗോള സൂചനകള്‍ കാരണം മറ്റ് മേഖലകളിലെ വില്‍പ്പന സമ്മര്‍ദ്ദവും.

പ്രതിദിന ചാര്‍ട്ടില്‍ നിഫ്റ്റി ലോവര്‍ ഹൈ,ലോവര്‍ ബോട്ടവും ബെയറിഷ് മെഴുകുതിരിയുമാണ് രൂപീകരിച്ചിരിക്കുന്നത്. ഇത് നെഗറ്റീവാണ്.എന്നാല്‍ 50 ദിന മൂവിംഗ് ആവറേജിന് സമീപം (19250/64750) നിഫ്റ്റിയും സെന്‍സെക്‌സും പിന്തുണ തേടുന്നു. ഇനിയുള്ള ലാഭമെടുപ്പ് 19250 ന് താഴെയായിരിക്കുമെന്ന് അത്താവാലെ പറഞ്ഞു.

അങ്ങിനെ സംഭവിക്കുന്ന പക്ഷം സൂചിക 19200-19100 ലേയ്ക്ക് വീഴും.19400 ലെവലിലെ പ്രതിരോധം ഭേദിക്കുന്ന പക്ഷം സൂചിക 19450-19500 ലക്ഷ്യം വയ്ക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

X
Top