യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ലഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ്എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധനഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറംനികുതി വരുമാനത്തിൽ കേരളത്തിന് കുതിപ്പ്; 5 മാസത്തെ നേട്ടം 27,896 കോടി

മുന്നേറ്റം തുടരുമെന്ന് വിദഗ്ധര്‍

മുംബൈ:പ്രതീക്ഷിച്ചതിലും ഉയര്‍ന്ന ടെക്ക് വരുമാനവും ഐടി ഓഹരികളുടെ അതിശയകരമായ മുന്നേറ്റവുമാണ് സൂചികകളെ റെക്കോര്‍ഡ് ഉയരത്തിലേയ്ക്ക് നയിച്ചത്, കൊട്ടക് സെക്യൂരിറ്റീസ് ടെക്‌നിക്കല്‍ റിസര്‍ച്ച് വൈസ് പ്രസിഡന്റ് അമോല്‍ അത്താവാലെ നിരീക്ഷിക്കുന്നു. സെന്‍സെക്‌സ് 66,000 ത്തിന് മുകളില്‍ ക്ലോസ് ചെയ്തത് വിലയിരുത്തുകയായിരുന്നു അദ്ദേഹം. എഫ്‌ഐഐ നിക്ഷേപത്താല്‍ സമ്പന്നമാണ് നിലവില്‍ വിപണി.

പ്രതിദിന,പ്രതിവാര ചാര്‍ട്ടുകളില്‍ രൂപം കൊണ്ട ബുള്ളിഷ് കാന്‍ഡില്‍, ബ്രേക്കഔട്ട് ഫോര്‍മേഷന്‍ കൂടുതല്‍ ഉയര്‍ച്ചയെ പിന്തുണയ്ക്കുന്നതായും അത്താവാലെ ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ, ട്രെന്‍ഡ് നിര്‍ണ്ണയിക്കുന്ന തലമായി 19450 മാറും. അതിന് മുകളില്‍ നിഫ്റ്റി 19800 വരെ ഉയരാം.

താഴെ 19400-19300 ലേയ്ക്കായിരിക്കും തിരുത്തല്‍.അവസാന അരമണിക്കൂറിലെ കുത്തനെയുള്ള കുതിപ്പ് , പ്രവണത മാറ്റിമറിച്ചതായി റെലിഗെയര്‍ ബ്രോക്കിംഗിലെ അജിത് മിശ്ര ചൂണ്ടിക്കാട്ടുന്നു.തുടര്‍ന്ന് നിഫ്റ്റി പുതിയ ഉയരമായ 19564 ലെവലിലെത്തി.

അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ റാലി തുടരാന്‍ സൂചിക 19550 ന് മുകളില്‍ നില്‍ക്കേണ്ടതുണ്ട്. ആഗോള വിപണി സൂചനകളും റേഞ്ച്ബൗണ്ട് വ്യാപാരവും വിലയിരുത്തുമ്പോള്‍ അത് സംഭാവ്യമാണ്. പോസിറ്റീവ് കാഴ്ചപ്പാട് ആവര്‍ത്തിക്കുന്ന മിശ്ര, ഗുണനിലവാരമുള്ള ഓഹരികള്‍ തെരഞ്ഞെടുക്കാന്‍ ആഹ്വാനം ചെയ്യുന്നു.

X
Top