ആഗോള വിപണിയില്‍ അലുമിനിയം വില കുതിച്ചുയരുന്നുരാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല; ആവശ്യത്തിന് സ്റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ഇറാൻ-ഇസ്രയേൽ സംഘർഷം: പെട്രോൾ പമ്പുകൾ വഴി മണ്ണെണ്ണ വിൽക്കാൻ അനുമതിപശ്ചിമേഷ്യൻ യുദ്ധം: രാജ്യത്ത് 6 മാസം വരെ വായ്പ മോറട്ടോറിയം പ്രഖ്യാപിച്ചേക്കുംഏപ്രിൽ 20 മുതൽ അധികനിരക്കില്ലാതെ 60% സീറ്റുകൾ വാഗ്ദാനം ചെയ്ത് വിമാനക്കമ്പനികൾ

ഏകീകരണം, ചാഞ്ചാട്ടം തുടരും – വിദഗ്ധര്‍

മുംബൈ: പ്രതിമാസ എക്‌സ്പയറി ദിനത്തില്‍ വിപണികള്‍ അര ശതമാനത്തിലധികം ഇടിവ് നേരിട്ടു,അജിത് മിശ്ര, എസ്വിപി – ടെക്‌നിക്കല്‍ റിസര്‍ച്ച്, റെലിഗെയ
ര്‍ ബ്രോക്കിംഗ് വിലിയിരുത്തുന്നു. പ്രാരംഭ ഉയര്‍ച്ച നേടിയ ശേഷം, നിഫ്റ്റി 19659.90 ലെവലിലേയ്ക്ക് തിരുത്തല്‍ വരുത്തുകയായിരുന്നു. മേഖലകള്‍ സമ്മിശ്ര പ്രകടനമാണ് നടത്തിയത്.

ഓട്ടോ, ബാങ്കിംഗ്, ഓയില്‍ ആന്‍ഡ് ഗ്യാസ് എന്നിവ ഇടിവ് നേരിട്ടപ്പോള്‍ ഫാര്‍മയും റിയല്‍റ്റിയും ശക്തമായ നേട്ടം രേഖപ്പെടുത്തി. മിഡ്ക്യാപ്,സ്‌മോള്‍ക്യാപ് സൂചികകളുടെ പ്രകടനം അതേസമയം അവസരങ്ങള്‍ വാഗ്ദാനം ചെയ്തു. വിപണി ഏകീകരണത്തിലാണെന്നും ചാഞ്ചാട്ടം പ്രതീക്ഷിക്കാമെന്നും മിശ്ര പറയുന്നു.

ഈ ഘട്ടത്തില്‍ റിസ്‌ക്കെടുക്കുക എന്നതാണ് പ്രധാനം. അതിനായി ഗുണമേന്മയുള്ള ഓഹരികള്‍ തെരഞ്ഞെടുക്കണം. 25 ബേസിസ് നിരക്കുയര്‍ത്തിയ ഫെഡ് റിസര്‍വ് നടപടി, പ്രതികൂല പ്രഭാവം സൃഷ്ടിച്ചുവെന്ന് പ്രൊഗ്രസീവ് ഷെയേഴ്‌സ് ഡയറക്ടര്‍ ആദിത്യ ഗഗ്ഗര്‍ പറഞ്ഞു.

19600-19550 ലെവലിലാണ് കൊടക് സെക്യൂരിറ്റീസിലെ ശ്രീകാന്ത് ചൗഹാന്‍ പിന്തുണ പ്രതീക്ഷിക്കുന്നത്. പ്രതിദിന ചാര്‍ട്ടില് രൂപം കൊണ്ട ലോവര്‍ ടോപ്പോടുകൂടിയ ബെയറിഷ് കാന്ഡില്‍ കൂടുതല്‍ തിരുത്തലിന്റെ സൂചന നല്‍കുന്നു. 19800 ഭേദിക്കുന്ന പക്ഷം സൂചിക 19875-19900 ലക്ഷ്യം വയ്ക്കും.

X
Top