ഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർദുബായില്‍ നിന്നുള്ള സ്വര്‍ണം, വെള്ളി ആഭരണ ഇറക്കുമതിക്ക് നിയന്ത്രണംയുഎസുമായി ഇടക്കാല വ്യാപാരക്കരാർ തീരുവയില്‍ വ്യക്തത വന്ന ശേഷംവിമാന യാത്രികര്‍ക്ക് ആശ്വാസം പകരുന്ന പരിഷ്‌കാരങ്ങളുമായി വ്യോമയാന മന്ത്രാലയം

ടാറ്റ ഗ്രൂപ്പ് ഓഹരിയില്‍ ബുള്ളിഷായി അനലിസ്റ്റുകള്‍

ന്യൂഡല്‍ഹി: തുടര്‍ച്ചയായ ആറുസെഷനുകളില്‍ റെക്കോര്‍ഡ് ഉയരം കുറിച്ച ടാറ്റഗ്രൂപ്പ് ഓഹരിയാണ് ഇന്ത്യന്‍ ഹോട്ടല്‍സ്. വെള്ളിയാഴ്ചയും ആജീവനാന്ത ഉയരമായ 337.20 രൂപയിലേയ്‌ക്കെത്താന്‍ ഓഹരിയ്ക്കായി. എന്നാല്‍ പിന്നീട് വില്‍പ്പന സമ്മര്‍ദ്ദത്തിനടിപ്പെട്ട ഓഹരി 329.85 രൂപയിലേയ്ക്ക് വീണു.

അപ്‌ട്രെന്‍ഡ് തുടരുമെന്നുതന്നെയാണ് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നത്. ഹയര്‍ ഹൈ ഹയര്‍ ലോ പാറ്റണ്‍ രൂപപ്പെട്ടതിനാല്‍ കുതിപ്പ് തുടരുമെന്ന് ചോയ്‌സ് ബ്രോക്കിംഗ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ സുമീത് ബഗാദിയ പറയുന്നു. 337 രൂപയില്‍ റെസിസ്റ്റന്‍സ് ഭേദിക്കുന്ന പക്ഷം പുതിയ ഉയരങ്ങള്‍ താണ്ടും.

310 തൊട്ടടുത്തതും അതുകഴിഞ്ഞ് 350ഉം ലക്ഷ്യവില നിശ്ചയിച്ച് സ്റ്റോക്ക് ഹോള്‍ഡ് ചെയ്യാന്‍ സുമീത് ബഗാദിയ പറയുന്നു. ഓരോ താഴ്ചയിലും ഓഹരി വാങ്ങാനാണ് ഐഐഎഫ്എല്‍ സെക്യൂരിറ്റീസിലെ അനുജ് ഗുപ്തയുടെ നിര്‍ദ്ദേശം.

350-360 രൂപയാണ് ലക്ഷ്യവില നിശ്ചയിക്കേണ്ടത്. 300-290 രൂപയില്‍ സ്റ്റോപ് ലെസ് വെക്കാനും ഗുപ്ത നിര്‍ദ്ദേശിച്ചു.

X
Top