ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

കനത്ത ഇടിവ് നേരിട്ട് കോണ്‍കോര്‍ ഓഹരി, ബെയറിഷ് കാഴ്ചപ്പാടുമായി അനലിസ്റ്റുകള്‍

ന്യൂഡല്‍ഹി: കോട്ടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് തരം താഴ്ത്തിയതിനെ തുടര്‍ന്ന് കണ്ടെയ്നര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (കോണ്‍കോര്‍) ഓഹരികള്‍ ചൊവ്വാഴ്ച 4 ശതമാനത്തോളം ഇടിവ് നേരിട്ടു. 636.35 രൂപയിലായിരുന്നു ക്ലോസിംഗ്. സ്വകാര്യവത്ക്കരണം വൈകുന്നതിനിടയില്‍ കമ്പനി ഓഹരി താഴ്ച വരിക്കുകയാണ്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പ്രമുഖ ലോജിസ്റ്റിക്സ് കമ്പനിയാണ് കോണ്‍കോര്‍.

തിങ്കളാഴ്ച സ്റ്റോക്ക് 5 ശതമാനം ഇടിവ് നേരിട്ടിരുന്നു. 610 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വില്‍പന നടത്താനാണ് കോടക് അനലിസ്റ്റുകള്‍ പറയുന്നത്. എതിരാളികളില്‍ നിന്നുള്ള ശക്തമായ മത്സരവും മാര്‍ജിന്‍ കുറവുമാണ് പ്രധാന പോരായ്മകള്‍.

അതേസമയം താഴ്ചയില്‍ നിന്നും ഓഹരി ഉയര്‍ന്നുവരാറുണ്ടെന്ന് വെല്‍വര്‍ത്ത് ഷെയര്‍ ബ്രോക്കിംഗിലെ സുജിത്ത് ഡിയോദര്‍ ചൂണ്ടിക്കാട്ടി. എപ്പോഴെല്ലാം ഇടിവ് നേരിട്ടുണ്ടോ അപ്പോഴെല്ലാം സ്റ്റോക്കില്‍ വാങ്ങല്‍ നടക്കുന്നു.

ഇത്തവണ 555 രൂപയിലാണ് സുജിത് സപ്പോര്‍ട്ട് കാണുന്നത്. ഓഹരി 600-570 രൂപയിലേയ്ക്ക് വീഴുമെന്ന് സെബി രജിസ്ട്രേഷനുള്ള അനലിസ്റ്റ് വിഎല്‍എ അമ്പാല പറഞ്ഞു. 690 രൂപയിലായിരിക്കും റെസിസ്റ്റന്‍സ്.

അത് ഭേദിക്കുന്ന പക്ഷം ഓഹരി 720,750,750,800,830 രൂപയിലേയ്ക്ക് ഉയരാം.

X
Top