ആര്‍ബിഐ ഡോളറാസ്തികള്‍ കുറച്ച് സ്വര്‍ണ്ണ ശേഖരം വര്‍ദ്ധിപ്പിക്കുന്നുഎംഎസ്എംഇ മേഖലയില്‍ വന്‍ മാറ്റത്തിന് കേന്ദ്രംഡ്രെഡ്‌ജിംഗിൽ ആഗോളനേട്ടം കൊയ്യാൻ ഇന്ത്യആർബിഐയുടെ കൈവശമുള്ളത് 8.35 ലക്ഷം കോടി രൂപയുടെ സ്വർണംഇന്ത്യയുടെ വളര്‍ച്ചാ അനുമാനം ഉയര്‍ത്തി ഡെലോയിറ്റ് ഇന്ത്യ

അമുൽ പാലിന് രണ്ടുരൂപ വില കൂട്ടി

അഹമ്മദാബാദ്: അമുൽ പാലിന് ലിറ്ററിന് രണ്ടുരൂപ വർധിച്ചു. പുതുക്കിയ വില തിങ്കളാഴ്ചമുതൽ പ്രാബല്യത്തിൽ വന്നു.

ഉത്‌പാദനച്ചെലവ് വർധിച്ചസാഹചര്യത്തിലാണ് വിലവർധനയെന്ന് ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ (ജി.സി.എം.എം.എഫ്.) അറിയിച്ചു.

2023 ഫെബ്രുവരിയിലാണ് അവസാനമായി പാൽവില വർധിപ്പിച്ചത്. അമുൽ ഗോൾഡ് പാലിന്റെ വില അരലിറ്ററിന് 33 രൂപയാകും. അമൂൽ ശക്തി പാലിന് അരലിറ്ററിന് 30 രൂപയായും വില വർധിക്കും.

X
Top