Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റി​യ​ൽ​ ​എ​സ്‌​റ്റേ​റ്റ് ​മേഖലയുടെ ഭാവിയിൽ ആ​ശ​ങ്ക​യോടെ നി​ക്ഷേ​പ​ക​ർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

അത്യാധുനിക സൗകര്യങ്ങളോടെ 550 റെയിൽവേ സ്റ്റേഷനുകൾ സജ്ജമാകുന്നു

റെയിൽവേ സ്റ്റേഷനുകളുടെ വൃത്തിഹീനമായ മുഖം മാറും അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിക്ക് കീഴിൽ അത്യാധുനിക സൗകര്യങ്ങളോടെ 500 സ്റ്റേഷനുകൾ സജ്ജമാക്കുന്നു.

550 അമൃത് ഭാരത് സ്റ്റേഷനുകളുടെ നിർമാണത്തിനുള്ള ശിലാസ്ഥാപന ചടങ്ങ് ഫെബ്രുവരി 26ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. മൊത്തം 40,000 കോടി രൂപ ചെലവിലാണ് നി‍ർമാണം.

നഗര കേന്ദ്രങ്ങളിൽ റൂഫ്‌ടോപ്പ് പ്ലാസകൾ വികസിപ്പിച്ച് റെയിൽവേ സ്റ്റേഷനിലെ സൗകര്യങ്ങൾ വർധിപ്പിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

മികച്ച ലാൻഡ്സ്കേപ്പിംഗിലൂടെ, ചുറ്റുമുള്ള നഗരങ്ങളുമായി സ്റ്റേഷനുകൾ സംയോജിപ്പിക്കുകയും മികച്ച യാത്രാനുഭവങ്ങൾ നൽകുകയും ചെയ്യും. എക്സിക്യൂട്ടീവ് ലോഞ്ചുകൾ, ബിസിനസ് മീറ്റിംഗുകൾക്കായുള്ള ഇടങ്ങൾ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുന്നു. വികലാംഗർക്കുള്ള പ്രത്യേക സൗകര്യങ്ങളും സജ്ജമാക്കും.

ഇന്ത്യൻ റെയിൽവേയുടെ മുഖച്ഛായ തന്നെ മാറ്റുന്ന പദ്ധതികളിൽ ഒന്നാണിത്. കൂടാതെ വിവിധ സംസ്ഥാനങ്ങളിലായി 1,500 റോഡ് മേൽപ്പാലങ്ങൾക്കും ബ്രിഡ്ജുകൾക്കും പ്രധാനമന്ത്രി തറക്കല്ലിടുന്നുണ്ട്.

വീഡിയോ കോൺഫറൻസിങ് വഴിയാണ് പദ്ധതി ഉദ്ഘാടനം ചെയ്യുക. 2,000 റെയിൽവേ സ്റ്റേഷനുകളിൽ ഇത് തത്സമയം സംപ്രേഷണം ചെയ്യും.

അമൃതാകുമോ അമൃത് ഭാരത് പദ്ധതികൾ?
ഇന്ത്യൻ റെയിൽവേയിലെ സ്റ്റേഷനുകളുടെ വികസനത്തിനായി ആണ് അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി ആരംഭിച്ചത്.

സ്റ്റേഷനിൽ എത്തുന്നവരുടെ അനുഭവങ്ങൾ മെച്ചപ്പെടുത്തൽ, വെയിറ്റിംഗ് ഹാളുകൾ, ടോയ്‌ലറ്റുകൾ, ലിഫ്റ്റുകൾ,എസ്‌കലേറ്ററുകൾ എന്നിവയിലെ ശുചിത്വം, സൗജന്യ വൈഫൈ എന്നിവയെല്ലാം പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നു.

വിവിധ സ്കീമുകൾക്ക് കീഴിലുള്ള പ്രാദേശിക ഉൽപ്പന്നങ്ങൾക്കായി ഓരോ സ്റ്റേഷനുകളിലും നൂതതമായ കിയോസ്‌കുകൾ സ്ഥാപിക്കും. സ്റ്റേഷൻ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി മാസ്റ്റർ പ്ലാനുകൾ തയ്യാറാക്കുകയും അവ ഘട്ടം ഘട്ടമായി നടപ്പിലാക്കുകയും ചെയ്യുന്നതാണ് പദ്ധതി.

മികച്ച കാൽനട പാതകൾ, പാർക്കിംഗ് ഏരിയകൾ, മെച്ചപ്പെട്ട ലൈറ്റിംഗ്, എല്ലാ സ്റ്റേഷൻ വിഭാഗങ്ങളിലും ഉയർന്ന നിലവാരത്തിലെ പ്ലാറ്റ്‌ഫോമുകൾ എന്നതും പദ്ധതിയുടെ ഭാഗമാണ്.

“2047 – വിക്ഷിത് ഭാരത് കി റെയിൽവേ” എന്ന വിഷയത്തിൽ 4,000 സ്കൂളുകളിൽ ഇന്ത്യൻ റെയിൽവേ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു.

പ്രസംഗം, ഉപന്യാസം, കവിതാരചനാ വിഭാഗത്തിൽ നടത്തിയ മത്സരങ്ങളിൽ പങ്കെടുത്ത് വിജയികളായ ഏകദേശം 50,000 വിദ്യാർത്ഥികൾക്കുള്ള സമ്മാനങ്ങൾ സർക്കാർ നൽകും.

നാല് ലക്ഷത്തോളം വിദ്യാർത്ഥികളാണ് വിവിധ മത്സരങ്ങളിൽ പങ്കെടുത്തത്. വിദ്യാർത്ഥികൾക്കുള്ള സമ്മാനങ്ങൾ ഡിവിഷണൽ റെയിൽവേ മാനേജർമാരും സീനിയർ റെയിൽവേ ഓഫീസർമാരും ചേർന്ന് വിതരണം ചെയ്യും.

X
Top