രാജ്യത്ത് ഇതുവരെ ഹാള്‍മാര്‍ക്കിംഗ് മുദ്ര പതിപ്പിച്ചത് 60 കോടി ആഭരണങ്ങളില്‍ഗാർഹിക സിലിണ്ടർ ബുക്കിങ്ങിൽ അഞ്ചിരട്ടി വർധനകയറ്റുമതി രംഗം കടുത്ത പ്രതിസന്ധിയിൽകേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 9ന്എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നു

സോളാർ സെല്ലുകളുടെ നിർമ്മാണത്തിലേക്ക് കടന്ന് ആംപ് എനർജി ഇന്ത്യ

മുംബൈ: സോളാർ സെല്ലുകളുടെയും മൊഡ്യൂളുകളുടെ നിർമ്മാണത്തിലേക്ക് ചുവടുവെക്കുന്നതായി പ്രഖ്യാപിച്ച് ആംപ് എനർജി ഇന്ത്യ. ഇതിനായി വെബ്‌സോൾ എനർജി സിസ്റ്റംസുമായി ചേർന്ന് ഒരു സംയുക്ത സംരംഭം സ്ഥാപിക്കാൻ പദ്ധതിയിടുന്നതായി കമ്പനി അറിയിച്ചു.

1.2 GW വരെ ശേഷിയുള്ള മോണോക്രിസ്റ്റലിൻ പിഇആർസി സോളാർ സെല്ലുകളും മൊഡ്യൂളുകളും നിർമ്മിക്കുന്നതിനും ഉൽപ്പാദിപ്പിക്കുന്നതിനുമായിയാണ് ഈ സംയുക്ത സംരംഭം (JV) രൂപീകരിക്കുന്നതെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു. പശ്ചിമ ബംഗാളിലെ ഫാൾട്ടയിലുള്ള വെബ്‌സോളിന്റെ നിലവിലുള്ള യൂണിറ്റിൽ 600 മെഗാവാട്ട് വീതമുള്ള രണ്ട് ഘട്ടങ്ങളിലായാണ് മോണോക്രിസ്റ്റലിൻ പിഇആർസി സോളാർ സെല്ലുകളുടെയും മൊഡ്യൂളുകളുടെയും ഉത്പാദനം നടത്തുന്നത്.

സോളാർ സെല്ലുകളുടെ നിർമ്മാണത്തിലേക്കുള്ള കമ്പനിയുടെ പ്രവേശനം നിർണായക ഘടകങ്ങൾക്കുള്ള വിതരണ ശൃംഖലയിലെ ഒരു മുൻ നിരക്കാരായി തങ്ങളെ മാറ്റുമെന്ന് ആംപ് എനർജി പറഞ്ഞു. സംയുക്ത സംരംഭത്തിൽ വെബ്‌സോളിന് 51 ശതമാനം ഓഹരിയും ആംപ് എനർജിക്ക് 49 ശതമാനം ഓഹരിയും ഉണ്ടായിരിക്കും.

ഡെറ്റ്, ഇക്വിറ്റി എന്നിവയുടെ സംയോജനത്തോടെയാണ് പദ്ധതിക്ക് ധനസഹായം നൽകുന്നത്. രാജ്യത്തെ 15 സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഏകദേശം 2GW+ ന്റെ മൊത്തം പോർട്ട്‌ഫോളിയോ ഉള്ള ഒരു പുനരുപയോഗ ഊർജ്ജ കമ്പനിയാണ് ആംപ് എനർജി ഇന്ത്യ.

X
Top