കേരളം കുതിക്കുന്നുവെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്‌എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കും

നെഹ്രു ട്രോഫി വള്ളംകളിയോടൊപ്പം മ്യൂച്വല്‍ ഫണ്ട് അവബോധവുമായി ആംഫി

കൊച്ചി: അസോസ്സിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്സ് ഇന്‍ ഇന്ത്യ (ആംഫി) രാജ്യവ്യാപക നിക്ഷേപക ബോധവത്ക്കരണ പദ്ധതിയായ ‘മ്യൂച്വല്‍ ഫണ്ട്സ് സഹി ഹേ’യിലൂടെ ഓണം ആഘോഷിക്കുന്നു. പാരമ്പര്യവും സാങ്കേതികവിദ്യയും സാമ്പത്തികപരമായ അറിവും ഒരുമിച്ചാണിതിലൂടെ നല്‍കുന്നത്. സാമ്പത്തിക അച്ചടക്കവും ദീര്‍ഘകാല നിക്ഷേപവും സ്വീകരിക്കാന്‍ കുടുംബങ്ങളെയും വ്യക്തികളെയും പ്രോത്സാഹിപ്പിക്കാന്‍ ഐശ്വര്യത്തിന്‍റെയും പുതിയ തുടക്കങ്ങളുടെയും ഒത്തൊരുമയുടെയും പ്രതീകമായ ഓണം ആംഫിക്ക് ഏറ്റവും അനുയോജ്യമായ സമയമാണ്.

ആലപ്പുഴയിലെ പുന്നമടക്കായലില്‍ നടക്കുന്ന കേരളത്തിന്‍റെ സാംസ്കാരിക അഭിമാനമാവും ചരിത്രപ്രസിദ്ധവുമായ നെഹ്റു ട്രോഫി വള്ളംകളിയിലും ആംഫി പങ്കാളികളാകുന്നുണ്ട്. ഓണാഘോഷത്തിന്‍റെ ആവേശത്തിനിടെ കുടുംബങ്ങളേയും വ്യക്തികളേയും സാമ്പത്തിക അച്ചടക്കത്തേയും ദീര്‍ഘകാല നിക്ഷേപത്തേയും കുറിച്ച് അവബോധമുള്ളവരാക്കി മാറ്റുന്ന സന്ദേശങ്ങള്‍ എത്തിക്കുകയാണ് ലക്ഷ്യം.

ഓണത്തിനായി നാട്ടിലേക്കു വരുന്നവരെ വിമാനത്താവളത്തില്‍ സ്വാഗതം ചെയ്യുന്ന യഥാര്‍ത്ഥ വലുപ്പത്തിലുള്ള 3 ഡി ചുണ്ടന്‍ വള്ളം കൊച്ചി വിമാനത്താവളത്തില്‍ ആംഫി തയ്യാറാക്കിയിട്ടുണ്ട്. ‘നിക്ഷേപം നിലനിര്‍ത്തുന്നത് നിങ്ങളെ പുതിയ ഉയരങ്ങളിലെത്തിക്കും’, ‘ദീര്‍ഘകാല നിക്ഷേപങ്ങള്‍ പുതിയ ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള വഴി തുറക്കും’ തുടങ്ങിയ സന്ദേശങ്ങളിലൂടെ സാമ്പത്തിക ശാക്തീകരണത്തിന്‍റെ സന്ദേശം ആംഫി ഈ ഉത്സവത്തിന്‍റെ ആവേശതിന്നിടയില്‍ എല്ലാവരിലേക്കും എത്തിക്കുന്നു.

X
Top