രാജ്യത്ത് ഈ സാമ്പത്തിക വർഷം പ്രവർത്തനം ആരംഭിക്കുന്നത് 60-ഓളം പുതിയ ഖനികൾ; ലിഥിയം, നിക്കൽ സംസ്‌കരണ യൂണിറ്റുകളും ഉടൻക്രെഡിറ്റ് ഡെറിവേറ്റീവ് വിപണി വിപുലീകരിക്കാനുള്ള അന്തിമ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർബിഐ‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപ

ഇന്ത്യയിൽ ഒരു ലക്ഷം കോടിയുടെ നിക്ഷേപവുമായി ആമസോൺ വെബ് സർവീസസ്

മുംബൈ: ആമസോണിന്റെ ക്ലൗഡ് കമ്പ്യൂട്ടിംഗ് യൂണിറ്റായ ആമസോൺ വെബ് സർവീസസ് (AWS) അതിവേഗം വളരുന്ന ആവശ്യം നിറവേറ്റുന്നതിനായി ഇന്ത്യയിലെ മുൻകാല നിക്ഷേപങ്ങൾ ഇരട്ടിയാക്കാൻ പദ്ധതിയിടുന്നു.

2030-ഓടെ രാജ്യത്ത് 1.06 ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്ന് കമ്പനിയുടെ ക്ലൗഡ് യൂണിറ്റ് പ്രസ്‌താവനയിൽ പറഞ്ഞു.

ഇന്ത്യയിൽ ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ നിർമ്മിക്കുന്നതിനും പ്രതിവർഷം 1,00,000 മുഴുവൻ സമയ ജോലികൾക്ക് പിന്തുണ നൽകുന്നതിനും പുതിയ നിക്ഷേപം ഉപയോഗിക്കുമെന്ന് എഡബ്ല്യുഎസ് പറഞ്ഞു.

നിലവിൽ, കമ്പനി ഇന്ത്യയിൽ രണ്ട് ഡാറ്റാ സെന്ററുകൾ നടത്തുന്നു, ഒന്ന് 2016മുതൽ മുംബൈയിലും, മറ്റൊന്ന് 2022 മുതൽ ഹൈദരാബാദിലും പ്രവർത്തിച്ചു വരുന്നു.

ആമസോൺ വെബ് സർവീസസിന്റെ ഇന്ത്യയിലെ മൊത്തം ആസൂത്രിത നിക്ഷേപം 2030 ആകുമ്പോഴേക്കും ഏകദേശം 16.4 ബില്യൺ ഡോളറായി ഉയരുമെന്ന് കമ്പനി പ്രസ്‌താവനയിൽ കൂട്ടിച്ചേർത്തു.

എഡബ്ല്യുഎസ് ക്ലൗഡ് പ്ലാറ്റ്‌ഫോം സ്‌റ്റോറേജ് മുതൽ റോബോട്ടിക്‌സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വരെ 200ലധികം സേവനങ്ങൾ വാഗ്‌ദാനം ചെയ്യുന്നു.

തടസ്സമില്ലാത്ത കണക്റ്റിവിറ്റി നൽകുന്നതിനായി ആമസോണിന്റെ ക്ലൗഡ് യൂണിറ്റ് ലോകമെമ്പാടും വലിയ തോതിൽ നിക്ഷേപം നടത്തുകയാണ്.

ഈ വർഷം ആദ്യം, 2037ഓടെ മലേഷ്യയിൽ 6 ബില്യൺ ഡോളർ നിക്ഷേപിക്കാനുള്ള പദ്ധതികൾ കമ്പനി വെളിപ്പെടുത്തിയിരുന്നു.

X
Top