രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

ആമസോണ്‍ പ്രൈം ഗെയിമിങ് ഉടന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചേക്കും

ടെക് ഭീമനായ ആമസോണിന്റെ ഏറ്റവും വലിയ മാര്ക്കറ്റുകളിലൊന്നാണ് ഇന്ത്യ. ആമസോണ് പ്രൈം, ആമസോണ് പേ, ആമസോണ് മ്യൂസിക് തുടങ്ങിയ സേവനങ്ങള്ക്കെല്ലാം മികച്ച സ്വീകാര്യതയാണ് രാജ്യത്തുള്ളത്. ഇപ്പോഴിതാ ആമസോണ് പ്രൈം ഗെയിമിങ് ഇന്ത്യയില് അവതരിപ്പിക്കാന് കമ്പനി ഒരുങ്ങുന്നുവെന്നാണ് റിപ്പോര്ട്ടുകള്.

2016-ല് അമേരിക്കയിലാണ് ആമസോണ് പ്രൈം ഗെയിമിങ് അവതരിപ്പിച്ചത്. യു.എ.ഇ, യു.കെ, ജപ്പാന് തുടങ്ങിയ രാജ്യങ്ങളില് ഈ സേവനം ലഭിക്കുന്നുണ്ടെങ്കിലും ഇന്ത്യയില് ഇത് വരെ എത്തിയിട്ടില്ല. ഗെയിമിങ് കണ്ടന്റുകള്ക്ക് ഏറെ സ്വീകാര്യത ലഭിക്കാറുള്ള ഇന്ത്യയില് ചുവടുറപ്പിക്കാനാണ് ആമസോണിന്റെ നീക്കമെന്നാണ് സൂചനകള്.

അതേസമയം, ആമസോണ് പ്രൈമിന്റെ വെബ്സൈറ്റില് ആമസോണ് പ്രൈം ഗെയിമിങ് ഇന്ത്യയില് ഇപ്പോള് ലഭ്യമാണെന്ന ബാനര് പ്രത്യക്ഷപ്പെട്ടുവെന്ന് റിപ്പോര്ട്ടുകളുണ്ട്. ബാനറില് ക്ലിക്ക് ചെയ്യുമ്പോള് ‘error’ എന്നാണ് കാണിച്ചത്. പിന്നാലെ ബാനര് ആമസോണ് എടുത്തുമാറ്റിയെങ്കിലും നിരവധിപ്പേര് ഇതിന്റെ സ്ക്രീന്ഷോട്ടുകള് ട്വിറ്ററിലൂടെ പ്രചരിപ്പിക്കുന്നുണ്ട്.

ഔദ്യോഗികമായി ആരംഭിക്കുന്നതിന് മുന്പുള്ള ടെസ്റ്റിങ് ആണോ ഇതെന്ന് ആളുകള് സോഷ്യല് മീഡിയയില് ചോദിക്കുന്നുണ്ട്. അധികം വൈകാതെ സൗജന്യ ഗെയിമുകളുമായി ആമസോണ് പ്രൈം ഗെയിമിങ്ങ് എത്തുമെന്നാണ് ഉപയോക്താക്കളുടെ പ്രതീക്ഷ.

X
Top