
കൊച്ചി: നിരവധി ഓഫറുകളുമായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഈ മാസം സെപ്റ്റംബർ 23ന് ആരംഭിക്കും. എന്ന് വരെ സെയിൽ നീളുമെന്ന് ആമസോൺ ഇതുവരെയും അറിയിച്ചിട്ടില്ല. പ്രൈം അംഗങ്ങൾക്ക് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2025 സമയത്ത് 24 മണിക്കൂർ മുൻപ് തന്നെ ഡീലുകളിലേക്ക് ആക്‌സസ് ലഭിക്കും. സാംസങ്, ആപ്പിൾ, വൺപ്ലസ് തുടങ്ങിയ ബ്രാൻഡുകളുടെ വിവിധ സ്മാർട് ഫോണുകളുടെ ഡീലുകൾ ഇതിനോടകം പ്രഖ്യാപിച്ച് കഴിഞ്ഞു. എസ്‌ബിഐ ക്രെഡിറ്റ്,ഡെബിറ്റ് കാർഡ് ഇടപാടുകൾക്ക് കമ്പനി 10 ശതമാനം വരെ കിഴിവുകൾ ഉണ്ടാകും.
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2025 എഴുപത് ശതമാനം വരെ കിഴിവിൽ ടാബ്‌ലെറ്റുകൾ വാഗ്ദാനം നൽകിയേക്കും. ഷവോമി, സാംസങ്, ആപ്പിൾ തുടങ്ങിയ വിവിധ ബ്രാൻഡുകളുടെ ടാബ്‌ലെറ്റുകൾ 70 ശതമാനം വരെ കിഴിവിൽ വാങ്ങാം. ഉപഭോക്താക്കൾക്ക് 45 ശതമാനം വരെ കിഴിവുള്ള ലാപ്‌ടോപ്പുകൾ സ്വന്തമാക്കാൻ കഴിയും. ഗെയിമിംഗ് ലാപ്‌ടോപ്പുകളും 45 ശതമാനം വരെ കിഴിവോടെ ലഭ്യമാകും. ലാപ്‌ടോപ്പുകളുടെയും ടാബ്‌ലെറ്റുകളുടെയും പുതിയ ഓഫറുകൾ വൈകാതെ പ്രഖ്യാപിക്കും. എൻവിഡിയ ജിഫോഴ്‌സ് ആർടിഎക്സ് 3050 ജിപിയു ഉള്ള ഒരു അസൂസ് ലാപ്‌ടോപ്പ് 50,000 രൂപയിൽ താഴെ വിലയ്ക്ക് ലിസ്റ്റ് ചെയ്യുമെന്നും കമ്പനി അറിയിച്ചു. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2025 മൈക്രോസൈറ്റ് അനുസരിച്ച് സാംസങ് ഗാലക്‌സി ടാബ് എസ് 9 എഫ്ഇ 20,000 രൂപയിൽ താഴെ വിലയ്ക്ക് ലഭ്യമാകും. ഗാലക്‌സി ടാബ് എസ് 9 40,000 രൂപയിൽ താഴെ വിലയ്ക്ക് സ്വന്തമാക്കാൻ കഴിയും. പുതിയ ഐപാഡ് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വരാനിരിക്കുന്ന വില്പനയിൽ എം 3 പവർ ഐപാഡ് 50,000 രൂപയിൽ താഴെ വിലയ്ക്ക് ലഭിക്കും.
അസൂസ് വിവോബുക്ക് സീരീസ് മോഡൽ 80,000 രൂപയിൽ താഴെ വിലയ്ക്ക് ലഭ്യമാകുമെന്ന് ആമസോൺ വെബ്‌സൈറ്റ് വ്യക്തമാക്കുന്നുണ്ട്. ഇന്റൽ പതിമൂന്നാം തലമുറ പ്രോസസർ ഉള്ള ലെനോവോ ഐഡിയപാഡ് മോഡലിന് 60,000 രൂപയിൽ താഴെയാണ് വില ഈടാക്കുക. പതിമൂന്നാം തലമുറ ഇന്റൽ പ്രോസസർ ഉള്ള മറ്റൊരു ലാപ്‌ടോപ്പായ ഡെൽ ഇൻസ്‌പൈറോൺ കിഴിവ് നിരക്കിൽ ലിസ്റ്റ് ചെയ്യുമെന്ന് സൂചനയുണ്ട്. ഐഫോൺ 15, വൺപ്ലസ് 13ആർ, ഐക്യുഒ നിയോ 10, വിവോ വി 60, ഓപ്പോ റെനോ 14 എന്നിവയും ബാങ്ക് ഓഫറുകളും എക്‌സ്‌ചേഞ്ച് ബോണസുകളും കമ്പനി ലിസ്റ്റ് ചെയ്യും. വൺ പ്ലസ് 13എസ്, വൺപ്ലസ് 13, ഐക്യു