ഇന്ത്യൻ വ്യോമയാനരംഗത്തേക്ക് കൂടുതൽ കമ്പനികൾവളര്‍ച്ചയില്‍ ഇന്ത്യ ലോകത്തെ ഞെട്ടിക്കുമെന്ന് ഗോള്‍ഡ്മാന്‍ സാക്സ്വിദേശപഠനത്തിന് ഇന്ത്യൻ വിദ്യാർഥികൾ ഒഴുക്കിയത് 6.2 ലക്ഷം കോടിഒന്നര പതിറ്റാണ്ടിനിടെ കേരളം വളർന്നത് മൂന്നര മടങ്ങോളംപുതിയ വിപണികളിലേക്ക് കടന്നുകയറി ഇന്ത്യ

ക്ലൂസ്റ്റർമാൻസിനെ ഏറ്റെടുക്കാൻ ആമസോൺ

മുംബൈ: മെക്കാട്രോണിക്സ് സൊല്യൂഷനുകൾ രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്യുന്ന ബെൽജിയം ആസ്ഥാനമായുള്ള ക്ലൂസ്റ്റർമാൻസിനെ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ച് ഇ-കോമേഴ്‌സ് പ്രമുഖനായ ആമസോൺ. അതേസമയം ഏറ്റെടുക്കൽ സംബന്ധിച്ച സാമ്പത്തിക വിശദാംശങ്ങളെ കുറിച്ച് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

ഈ ഏറ്റെടുക്കൽ ജോലിസ്ഥലത്ത് പുതുമകൾ സൃഷ്ടിക്കുന്നതിനും ജീവനക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനുമായി കസ്റ്റമൈസ്ഡ് അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിക്കാൻ തങ്ങളെ സഹായിക്കുമെന്ന് ആമസോൺ പറഞ്ഞു.

കസ്റ്റമർ ഡെലിവറിക്കായി ഭാരമേറിയ പാലറ്റുകളും ടോട്ടുകളും പാക്കേജ് ഉൽപ്പന്നങ്ങളും ഒരുമിച്ച് നീക്കാനും അടുക്കി വയ്ക്കാനും സഹായിക്കുന്നതിന് ആമസോൺ അതിന്റെ പ്രവർത്തനങ്ങളിൽ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ ക്ലൂസ്റ്റർമാൻസ് വികസിപ്പിച്ചെടുത്തതാണ്. 2019 മുതൽ ആമസോൺ ക്ലൂസ്റ്റർമാൻസുമായി ചേർന്ന് പ്രവർത്തിക്കുന്നു.

ഈ ഏറ്റെടുക്കലോടെ ക്ലൂസ്റ്റർമാൻസിന്റെ ഏകദേശം 200 ജീവനക്കാർ അടങ്ങുന്ന ടീം ആമസോണിൽ ചേർന്ന് പ്രവർത്തിക്കും. 2012-ൽ അതിന്റെ സൗകര്യങ്ങളിൽ റോബോട്ടിക്‌സ് അവതരിപ്പിക്കാൻ തുടങ്ങിയതുമുതൽ ഇതുവരെ ആമസോൺ ഏകദേശം 520,000-ലധികം റോബോട്ടിക് ഡ്രൈവ് യൂണിറ്റുകൾ വിന്യസിച്ചിട്ടുണ്ട്. അതിനാൽ തന്നെ ക്ലൂസ്റ്റർമാൻസിന്റെ ഏറ്റെടുക്കൽ ആമസോണിന്റെ റോബോട്ടിക്സ് പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തും.

X
Top